Select Location
All Locations
State
Region
City / District
സർക്കാരിനെ വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഇന്ത്യയെയോ ദേശീയപതാകയെയോ അപമാനിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ദേശീയപതാക കാലിൽ കെട്ടി, കീറിയെറിഞ്ഞു; ന്യൂയോർക്കിലെ പ്രതിഷേധക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി കിരൺ റിജിജു

ന്യൂയോർക്കിലെ പ്രശസ്തമായ മഡിസൺ സ്‌ക്വയർ ഗാർഡനിൽ വെച്ച് ഇന്ത്യൻ ദേശീയപതാകയെ അപമാനിച്ച പ്രതിഷേധക്കാർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കിരൺ റിജിജു. ആർഎസ്എസ്, ബിജെപി അല്ലെങ്കിൽ സർക്കാരിനെ വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഇന്ത്യയെയോ ദേശീയപതാകയെയോ അപമാനിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 29 ശനിയാഴ്ച മഡിസൺ സ്‌ക്വയർ ഗാർഡനിലെ ഇൻഫോസിസ് തിയേറ്ററിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിക്കിടെയാണ് നിരോധിത സംഘടനയായ 'സിഖ്‌സ് ഫോർ ജസ്റ്റിസ്' പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
ദേശീയപതാകയോട് അനാദരവ് കാണിക്കുന്ന വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെയാണ് കിരൺ റിജിജു എക്‌സിലൂടെ പ്രതികരിച്ചത്. "നിങ്ങൾക്ക് ആർഎസ്എസിനെയോ ബിജെപിയെയോ സർക്കാരിനെയോ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഞങ്ങൾ എപ്പോഴും പറയാറുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തെ അധിക്ഷേപിക്കരുത്. ശ്രദ്ധിച്ചു കേട്ടോളൂ ഞങ്ങളുടെ പതാകയെയും രാജ്യത്തെയും അപമാനിക്കരുത്. അതിന് നിങ്ങൾക്ക് വലിയ വില നൽകേണ്ടി വരും." റിജിജു കുറിപ്പിൽ മുന്നറിയിപ്പ് നൽകി.


News18Kerala 1 hour ago
Home Flash News