Select Location
All Locations
State
Region
City / District
LIVE
അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

ന്യൂഡൽഹി: മിസോറാമിലെ വിമതര്‍ക്കുള്‍പ്പെടെ ആയുധപരിശീലനം നല‍്കുിയെന്ന് സംശയിക്കുന്ന മാത്യു വാന്‍ഡൈകെന്ന അമേരിക്കന്‍ കൂലിപ്പടയാളിയെ യുഎപിഎ കുറ്റത്തില്‍ നിന്നും ഒഴിവാക്കിയത് യുഎസിന്റെ സമ്മര്‍ദ്ദം കാരണമാണെന്ന കോണ്‍ഗ്രസിന്റെ വാദം തള്ളി എന്‍ഐഎ. “യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദം കാരണമല്ല, എന്‍ഐഎ ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഇങ്ങിനെ ഒരു വകുപ്പ് ചുമത്തിയിരുന്നെങ്കിലും പിന്നീട് യുഎപിഎ എന്ന വകുപ്പ് ഒഴിവാക്കി. മാത്യു വാന്‍ഡൈക്കിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. സംശയാസ്പദമായ തെളിവുകള്‍ കണ്ടെത്തിയാല്‍ അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കുന്ന അധിക കുറ്റപത്രത്തില്‍ ഭീകരവാദക്കുറ്റമായ യുഎപിഎ ചുമത്തുക തന്നെ ചെയ്യും,”- എന്‍ഐഎ അറിയിച്ചു.
കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വിയാണ് എന്‍ഐഎ മാത്യു വാന്‍ഡൈകിനെതിരെ ഭീകരാവദക്കുറ്റം ചുമത്താതിരുന്നത് യുഎസില്‍ നിന്നുള്ള സമ്മര്‍ദ്ദഫലമായിട്ടാണെന്ന വിമര്‍ശനം ഉയര്‍ത്തിയത് എന്നാന്‍ എന്‍ഐഎ ഈ ആരോപണം നിഷേധിക്കുകയായിരുന്നു. നിലവിൽ ഇമി​ഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 2123 പ്രകാരമുള്ള കുറ്റങ്ങളാണ് എൻഐഎ മാത്യു വാന്‍‍ഡൈക് ഉള്‍പ്പെടെയുള്ള പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. വിദേശികൾ ഇന്ത്യയിൽ നടത്തുന്ന യാത്ര, താമസം എന്നിവയിലെ നിയമലംഘനവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണിത്. -എന്‍ഐഎ വിശദീകരിച്ചു.
അറസ്റ്റിന് ശേഷം കഴിഞ്ഞ 180 ദിവസമായി ജയിലി‍ല്‍ കഴിയുകയാണ് മാത്യു വാന്‍ഡൈകും ഒപ്പം അറസ്റ്റിലായ ആറ് ഉക്രൈന്‍ പട്ടാളക്കാരും. ഇനി വൈകാതെ എന്‍ഐഎ അടുത്ത കുറ്റപത്രംകോടതിയില്‍ സമര്‍പ്പിക്കും. മാത്യു വാന്‍ഡൈകിനെതിരെ ഭീകരവാദ കുറ്റം ചുമത്താന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ ഈ അധിക കുറ്റപത്രത്തില്‍ യുഎപിഎ ചുമത്തുമെന്നും എന്‍ഐഎ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന വംശീയ സംഘങ്ങള്‍ക്ക് മ്യാന്‍മറില്‍ ആയുധ പരിശീലനം നല്‍കുന്ന ആളാണ് മാത്യു വാന്‍ഡൈക് എന്നാണ് സംശയിക്കപ്പെട്ടിരുന്നത്. മണിപ്പൂര്‍, മിസോറാംഎന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദവംശീയ ഗ്രൂപ്പുകള്‍ക്ക് സൈനിക നിലവാരത്തിലുള്ള ആയുധങ്ങളു‍ടെ പരിശീലനം നല്‍കുന്നുണ്ടെന്നും എന്‍ഐഎ സംശയംഉയര്‍ത്തിയിരുന്നു. . എന്‍ഐഎ അതുകൊണ്ട് തന്നെ ആദ്യ കുറ്റപത്രത്തില്‍ യുഎപിഎ കുറ്റവും ചുമത്തിയിരുന്നു


Janam TV Malayalam 1 hour ago
Home Flash News