ഈ സര്‍ക്കാര്‍ നിയമിച്ചത് 476 പേരെ; പിണറായി സര്‍ക്കാര്‍ നിയമിച്ചത് 787 പേരെ: സ്റ്റാഫ് നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ
മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം കൂടുതലാണെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ
മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം കൂടുതലാണെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ല. ഇതുവരെ ഈ സര്‍ക്കാര്‍ നിയമിച്ചത് 476 പേരെയാണ്. എന്നാല്‍ പിണറായി സര്‍ക്കാര്‍ നിയമിച്ചത് 787 പേരെയാണ്. ഇതാണ് കണക്ക്. 31 പേരാണ് എന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളത്. നിയമമനുസരിച്ച് ഇനിയും ആളെ നിയമിക്കാം.
മന്ത്രിമാര്‍ പരമാവധി 25 പേരെ നിയമിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഒരു മന്ത്രി പോലും 25-ല്‍ കൂടുതല്‍ നിയമിച്ചിട്ടില്ല. പല മന്ത്രിമാരും അവര്‍ക്ക് ആവശ്യമുള്ളത്രയും പേരെ നിയമിച്ചിട്ടില്ല. നിയമിക്കുന്നതേയുള്ളൂ. കഴിഞ്ഞ മന്ത്രിസഭയില്‍ ചിലരുടേത് 27 ളം 28 ഉം 29 ഒക്കെയായിരുന്നു സ്റ്റാഫുകളുടെ എണ്ണം.
പിന്നെ ചീഫ് വിപ്പിന്റെ കാര്യം. കഴിഞ്ഞ ചീഫ് വിപ്പ് നിയമിച്ചത് 28 പേരെയാണ്. ഇപ്പോഴത്തെ ചീഫ് വിപ്പ് നിയമിച്ചിരിക്കുന്നത് 16 പേരെ മാത്രമാണ്.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഞങ്ങൾ ഈ ലേഖനത്തിൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി malayalam.news18.com-ൽ തുടരുക. ഏറ്റവും പുതിയ വാർത്തകൾ അറിയുക.