കാന്തപുരത്തിന്റെ പ്രസ്താവനയില്‍ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
സ്ത്രീകൾ പൊതുരംഗത്ത് വരുന്നതിനെതിരെ കാന്തപുരം അബൂബക്കർ മുസലിയാർ നടത്തിയ പ്രസ്താവനയ്ക്ക് നൽകിയ മറുപടിയിൽ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ.
മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ
കാന്തപുരത്തിന്റെ പ്രസ്താവനയില്‍ എന്റെ നിലപാട് വ്യക്തമായി മാധ്യമങ്ങളോടാണ് പറഞ്ഞത്. അതില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. ഞാന്‍ അതില്‍ ഉറച്ചു നില്‍ക്കുകയാണ്. ഞാന്‍ നടത്തിയ പത്രസമ്മേളനത്തിന്റെ ലൈവ് ഇപ്പോഴും ഇന്‍സ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലുമുണ്ട്. ഇന്‍സ്റ്റയില്‍ വീഡിയോ മുഴുവനായി പോസ്റ്റ് ചെയ്യാറില്ല. ഇസ്റ്റയിലെ വീഡിയോ ഫെയ്‌സ്ബുക്കില്‍ ക്രോസ് പോസ്റ്റായി വന്നതിനാലാണ് നീക്കം ചെയ്തത്. എന്നിട്ടും ചില മാധ്യമങ്ങള്‍ പോസ്റ്റ് നീക്കിയെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഞാന്‍ പത്രസമ്മേളനം നടത്തിയ അന്നു തന്നെയാണ് എ.പി വിഭാഗം നേതാക്കള്‍ എന്നെ കാണാനെത്തിയത്. മൂന്നാഴ്ച മുന്‍പ് അവര്‍ക്ക് അപ്പോയിന്റ്മെന്റ്് നല്‍കിയിരുന്നതാണ്.
കാന്തപുരത്തിന്റെ പരാമര്‍ശത്തെ എതിര്‍ത്ത നിലപാടിന്റെ പേരില്‍ എന്നെ വിമര്‍ശിക്കാന്‍ അവരവരുടേതായ അവകാശമുണ്ട്. ജനാധിപത്യവ്യവസ്ഥയില്‍ എനിക്കെതിരെ എഴുതാനും പ്രസ്താവനയിറക്കാനും അവകാശമുണ്ട്. എനിക്കൊരു നിലപാടുണ്ട്. അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. പൊതുസമൂഹം എല്ലാം വിലയിരുത്തും. കേരളത്തിന്റെ മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനല്ല. എന്നെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ എന്റെ ശത്രുക്കളല്ല.ചിലപ്പോള്‍ ശരിയായ രീതിയിലും മറ്റുചിലപ്പോള്‍ തെറ്റായ രീതിയിലും വിമര്‍ശിക്കും. രണ്ടുതരത്തിലും വിമര്‍ശനങ്ങളുണ്ട്.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഞങ്ങൾ ഈ ലേഖനത്തിൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി malayalam.news18.com-ൽ തുടരുക. ഏറ്റവും പുതിയ വാർത്തകൾ അറിയുക.