സംസ്ഥാനത്ത് ഓണം ബംപർ ലോട്ടറിയുടെ വിൽപ്പന വലിയ രീതിയിൽ മുന്നേറുകയാണ്. അടുത്തകാലത്തായി മലയാളികളുടെ ഭാഗ്യ പരീക്ഷണം കാര്യമായി തന്നെ വർധിക്കുന്നു എന്നതിന്റെ സൂചനയാണ് ഓണം ബംപർ പോലെയുള്ളവയ്ക്ക് ലഭിക്കുന്ന സ്വീകാര്യത. നറുക്കെടുപ്പിന് ഇനി നാലാഴ്‌ച്ച മാത്രം ശേഷിക്കെ കേരളത്തിന്റെ അങ്ങോളമിങ്ങോളം വിൽപ്പന തകൃതിയായി നടക്കുന്നുണ്ടെന്നതാണ് പ്രധാന പ്രത്യേകത.
സാധാരണഗതിയിൽ ബംപറുകൾ മാത്രമല്ല എല്ലാ ലോട്ടറികളിലും ഭാഗ്യ പരീക്ഷണം നടത്തുന്നവരാണ് മലയാളികൾ. എന്നാൽ ഇത്തവണത്തെ ഓണം ബംപർ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി വരുന്നതിനാൽ എല്ലാവരും അതിൽ ഉറ്റുനോക്കുകയാണ്. വെറും 500 രൂപ മുടക്കി 30 കോടി വരെ സ്വന്തമാക്കാനുള്ള അവസരമാണ് ഭാഗ്യാന്വേഷികൾക്ക് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഉയർന്ന സമ്മാനത്തുക തന്നെയാണ് ഇത്തവണത്തെ പ്രധാന ആകർഷണം.
കൂടാതെ സമ്മാനഘടന ഒന്നാകെ പരിഷ്‌കരിച്ചതും ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പറഞ്ഞുവന്നത് ഓണം ബംപർ ലോട്ടറിയുടെ വിൽപ്പനയെ കുറിച്ചാണ്. ഇക്കുറി ഓണം ബംപർ കൂടുതൽ പേരിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. അതിനിടയിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവർ ജ്യോതിഷം മുതൽ സംഖ്യാശാസ്ത്രം വരെയുള്ളവയുടെ സഹായം കൂടി തേടുന്നുണ്ട്.
എന്നാൽ പലരും വിട്ടുപോവുന്ന ഒന്നാണ് മുൻകാല വിജയികളുടെ വിശദാംശങ്ങളും അവരെ സമ്മാനത്തിന് അർഹമാക്കിയ ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകളും. വരാനിരിക്കുന്ന നറുക്കെടുപ്പിൽ മുൻകാല വിജയികളുടെ ലോട്ടറി ടിക്കറ്റ് നമ്പറുകൾ ഒരു തരത്തിലും സ്വാധീനിക്കില്ലെങ്കിലും അവ അറിയുന്നതിലൂടെ തുടർച്ചയായ ചില പാറ്റേണുകൾ ബോധ്യമാവുമെന്നാണ് ചിലർ പറയുന്നത്.
നിങ്ങൾ അറിയേണ്ട കാര്യം എന്തെന്നാൽ കഴിഞ്ഞ വർഷം ഉൾപ്പടെ ചില ലോട്ടറികൾ കേരളത്തിന് പുറത്തുള്ളവർക്കും അടിച്ചിരുന്നു. അതിൽ ബംപർ ലോട്ടറികളും ഉൾപ്പെടുന്നു. ഈ സാഹചര്യത്തിൽ ഇതുവരെ ഓണം ബംപർ എടുക്കാത്തവർ മുൻകാല വിജയികളുടെ സമ്മാന അർഹമായ ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
LIVE