Select Location
All Locations
State
Region
City / District
മുപ്പത് കഴിഞ്ഞാൽ ഹോർമോൺ ടെസ്റ്റ്; യുഎസ് സൈനികരുടെ കാര്യക്ഷമതയളക്കാൻ പുതിയ നീക്കം

മുപ്പത് കഴിഞ്ഞാൽ ഹോർമോൺ ടെസ്റ്റ്; യുഎസ് സൈനികരുടെ കാര്യക്ഷമതയളക്കാൻ പുതിയ നീക്കം

അമേരിക്കയിൽ സൈനികരുടെ കാര്യക്ഷമതയും കായീകക്ഷമതയും അളക്കാൻ പുതിയ മാർ​ഗം കൊണ്ടുവരാൻ യു എസ് പ്രതിരോധ വകുപ്പ്. മുപ്പത് വയസുകഴിഞ്ഞ എല്ലാ സൈനീക‍ക്കും ഹോ‍ർമോൺ ടെസ്റ്റ് നിർമബന്ധമാക്കിയിരിക്കുകയാണ്. സൈനികരുടെ ടെസ്റ്റോസ്റ്റിറോൺ ലെവലാണ് പരിശോധിക്കുക. ടെസ്റ്റോസ്റ്റിറോൺ കുറവാണെങ്കിൽ ആവശ്യമായ സപ്ലിമെൻ്റ് നൽകി ടെസ്റ്റോസ്റ്റിറോൺ ലെവൽ വ‍ർധിപ്പിക്കാനാണ് അമേരിക്കയുടെ നീക്കം. ഓരോ സൈനികനും അവരുടെ ഏറ്റവും മികച്ച ശാരീരിക-മാനസിക നിലയിൽ ദൗത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടി. കഠിനമായ ദൗത്യങ്ങളിൽ ഏർപ്പുടുന്ന സൈനീകർക്ക് കായികക്ഷമതയുണ്ടായിരിക്കണമെന്നും അതിന് മികച്ച ടെസ്റ്റോസ്റ്റിറോൺ ലെവൽ വേണ്ടിവരുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കാര്യം അറിയച്ചത്. അദ്ദേഹം പുറത്തു വിട്ട ഒരു വീഡിയോയിലാണ് ഈ കാര്യം പറയുന്നത്.


Kairali News 1 hour ago
Home Flash News