Select Location
All Locations
State
Region
City / District
‘സുഗതൻ നഗരസഭയ്ക്കാകെ അപമാനം, ​ഗുണ്ടയ്ക്ക് കഞ്ഞിവെച്ച് കൊടുക്കുന്നയാളായി മേയർ മാറി’: അഡ്വ. എസ് പി ദീപക്

‘സുഗതൻ നഗരസഭയ്ക്കാകെ അപമാനം, ​ഗുണ്ടയ്ക്ക് കഞ്ഞിവെച്ച് കൊടുക്കുന്നയാളായി മേയർ മാറി’: അഡ്വ. എസ് പി ദീപക്

വട്ടിയൂർക്കാവിൽ വധശ്രമ കേസിൽ അറസ്റ്റിലായ ബി ജെ പി കൗൺസിലർ ആർ. സുഗതൻ നഗരസഭയ്ക്കാകെ അപമാനമെന്ന് എൽ ഡി എഫ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക്. ആർ. സുഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ സമരത്തിലാണ് ഇടതു കൗൺസിലർമാർ.

കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആർ. സുഗതനെന്ന് അഡ്വ. എസ് പി ദീപക് പറഞ്ഞു. ന​ഗരസഭയും മേയറും ഗുണ്ട സുഗതന് കഞ്ഞി വെച്ചു കൊടുക്കുന്നവരായി മാറിയെന്നും മേയർ വി വി രാജേഷ് ബോധപൂർവ്വം കൗൺസിൽ വിളിച്ചു കൂട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കാപ്പ കേസ് എടുത്തിരിക്കുന്ന ഒരു പ്രതിയെ ന്യായീകരിക്കുന്ന നിലപാടാണ് മേയർ സ്വീകരിക്കുന്നത്. ഇത് നമ്മുടെ നഗരത്തിന് തന്നെ വലിയ അപമാനമാണെന്നും എൽഡിഎഫ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക് വ്യക്തമാക്കി.


Kairali News 1 hour ago
Home Flash News