Select Location
All Locations
State
Region
City / District
തിരുവനന്തപുരത്തും ഷിഗല്ല; മൂന്ന് കുട്ടികൾക്ക് രോഗബാധ

തിരുവനന്തപുരത്തും ഷിഗല്ല; മൂന്ന് കുട്ടികൾക്ക് രോഗബാധ

പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചത് 34 പേര്‍ക്ക്. 21 പേര്‍ക്ക് രോഗബാധ സംശയിക്കുന്നു. തിരുവനന്തപുരത്ത് മൂന്ന് കുട്ടികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. എട്ടുവയസും നാലു വയസും ഒരു വയസും പ്രായമുളള കുട്ടികള്‍ക്കാണ് രോഗബാധയുണ്ടായത്. മൂന്നു പേരും ആശുപത്രി വിട്ടു. ജനുവരി മുതല്‍ ജൂണ്‍വരെയുളള കാലയളവില്‍ ഇതുവരെ 13 കുട്ടികള്‍ക്കാണ് തലസ്ഥാനത്ത് ഷിഗെല്ല ബാധിച്ചത്.

വയനാട് കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ 9 കുട്ടികൾക്ക് ഷിഗെല്ല. പത്തു വയസ്സുകാരിക്കാണ് പുതുതായി ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്.കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് വയനാട് ഡിഎംഒ. നിലവിൽ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി 44 പേർ ചികിത്സയിലാണ്.

ഇതുവരെ 502 പേരിലാണ് ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 14 വരെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.


Manorama News 1 hour ago
Home Flash News