Select Location
All Locations
State
Region
City / District
ഫിഫ ലോകകപ്പ് 2026

ഫിഫ ലോകകപ്പ് 2026: മെക്സിക്കോയും കൊറിയയും തകർക്കുമോ അതോ ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും ഞെട്ടിക്കുമോ? അറിയാം ആദ്യ ദിന പോരാട്ടങ്ങളെ പറ്റി

2026 ഫിഫ ലോകകപ്പിന് വെള്ളിയാഴ്ച തുടക്കമാകും. ചരിത്രമുറങ്ങുന്ന ആസ്റ്റെക്ക സ്റ്റേഡിയത്തിൽ രാത്രി 12.30ക്ക് ആതിഥേയരായ മെക്സിക്കോ ആഫ്രിക്കൻ സിംഹങ്ങളായ ദക്ഷിണാഫ്രിക്കയെ ഉദ്ഘാടന മത്സരത്തിൽ നേരിടും.ഇതോടെ 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് ഔദ്യോഗിക തുടക്കമാകും.

സ്വന്തം മണ്ണിൽ സ്വന്തം ആരാധകർക്ക് മുന്നിൽ വിജയത്തോടെ ടൂർണമെന്റിനു തുടക്കമിടുകയാണ് മെക്സിക്കോയുടെ ലക്ഷ്യം. അതേസമയം, 2010-ൽ സ്വന്തം നാട്ടിൽ നടന്ന ടൂർണമെന്റിന് ശേഷം ആദ്യമായി ലോകകപ്പിലേക്ക് തിരിച്ചെത്തുന്ന ദക്ഷിണാഫ്രിക്ക അട്ടിമറി വിജയമാണ് ലക്ഷ്യമിടുന്നത്. ഇരു ടീമുകളെയും കൂടാതെ ദക്ഷിണ കൊറിയയും ചെക്കിയയും (ചെക്ക് റിപ്പബ്ലിക്ക്) ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്നും നോക്ക് ഔട്ട് ഘട്ടത്തിലേക്ക് കടക്കാൻ മികച്ച വിജയത്തോടെ ഉള്ള തുടക്കത്തിനാകും ഇരു ടീമുകളും ശ്രമിക്കുക.

ദക്ഷിണ കൊറിയ vs ചെക്ക് റിപ്പബ്ലിക്ക്

ആദ്യ ദിനത്തിലെ മറ്റൊരു പോരാട്ടത്തിൽ, മെസൊക്കോയിലെ തന്നെ ഗ്വാഡലഹാരയിൽ ഉള്ള എസ്റ്റാഡിയോ അക്രോണിൽ വച്ചു ഏഷ്യൻ കടുവകളായ ദാഖിന കൊറിയ യൂറോപ്യൻ ശക്തികളായ ചെക്ക് റിപ്പബ്ലിക്കുമായി കൊമ്പുകോർക്കും. ഇന്ത്യൻ സമയം രാവിലെ 7.30 നു നടക്കുന്ന പോരാട്ടം ഗ്രൂപ്പ് എ -യിലെ ടീമുകളുടെ ഫോമും ടൂർണമെന്റിലെ തുടർസാധ്യതകളെയും പറ്റി വ്യക്തത വാര്ത്തതാണ് സഹായകമാവും.


Smacy News 1 hour ago
Home Flash News