സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തായി ചെറുതന; രാജ്യത്ത് കേരളത്തിന് രണ്ടാം സ്ഥാനം
രാജ്യത്തെ മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ത്രിപുര ഒന്നാമതും ഒഡീഷ മൂന്നാമതുമാണ്. ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് റാങ്കിംഗിൽ ഏറ്റവും പിന്നിലുള്ളത്
കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ 2023-24 വർഷത്തെ പഞ്ചായത്ത് അഡ്വാൻസ്‌മെൻ്റ് ഇൻഡക്‌സ് (PIA) റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി ആലപ്പുഴ ജില്ലയിലെ ചെറുതന തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയിൽ 80.90 സ്കോർ നേടിയാണ് ഹരിപ്പാട് ബ്ലോക്കിൽപ്പെടുന്ന ചെറുതന ഒന്നാമതെത്തിയത്. ചെറുതന പഞ്ചായത്തിന്റെ നേട്ടങ്ങൾ വിവിധ വിഭാഗങ്ങളിലായി പഞ്ചായത്ത് കൈവരിച്ച ഗ്രേഡുകൾ താഴെ പറയുന്നവയാണ്: എ ഗ്രേഡ്: ദാരിദ്ര്യനിർമാർജനം, ആരോഗ്യം, ശിശു സൗഹൃദം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക സുരക്ഷിതത്വം, സംഭരണം.
ബി ഗ്രേഡ്: ശുദ്ധജലലഭ്യത, വനിതാ സൗഹൃദം. വിവിധ മേഖലകളിൽ മികവ് പുലർത്തിയ മറ്റ് പഞ്ചായത്തുകൾ വ്യത്യസ്ത മാനദണ്ഡങ്ങളിൽ ഒന്നാമതെത്തിയ ഗ്രാമപഞ്ചായത്തുകൾ ഇവയാണ്: ശുദ്ധജലലഭ്യത: തിരുപുറം (തിരുവനന്തപുരം) ദാരിദ്ര്യനിർമാർജനം: കടലുണ്ടി (കോഴിക്കോട്) ശിശുസൗഹൃദം: ഒറ്റൂർ (തിരുവനന്തപുരം) ആരോഗ്യം: നിരണം (പത്തനംതിട്ട) ശുചിത്വം: തൃത്താല (പാലക്കാട്) അടിസ്ഥാന സൗകര്യം: മേലുകാവ് (കോട്ടയം) സാമൂഹ്യ സുരക്ഷിതത്വം: തൃപ്പങ്ങോട്ടൂർ (കണ്ണൂർ) സദ്ഭരണം: കുരുമാത്തൂർ (കണ്ണൂർ) വനിതാ സൗഹൃദം: കോട്ടുകാൽ (തിരുവനന്തപുരം)
റാങ്കിംഗിലെ മുൻനിരക്കാരും പിന്നോക്കക്കാരും ആദ്യ 10 സ്ഥാനങ്ങൾ: ചെറുതന, കുമാരപുരം, പുതുക്കാട്, വിളപ്പിൽ, താഴേക്കോട്, ഇരിക്കൂർ, കോട്ടുകാൽ, മല്ലപ്പള്ളി, എഴുമാറ്റൂർ, തിരുപുരം. അവസാന 10 സ്ഥാനങ്ങൾ: ഇടമലക്കുടി, ആര്യങ്കാവ്, അമ്പലപ്പുഴ സൗത്ത്, കൊടുമ്പ, ദേവികുളം, ആലക്കോട്, കണ്ണാടി, ചേർത്തല സൗത്ത്, തേങ്കുറിശി, ചമ്പക്കുളം. ദേശീയതലത്തിൽ കേരളത്തിന്റെ പ്രകടനം രാജ്യത്തെ മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ത്രിപുര ഒന്നാമതും ഒഡീഷ മൂന്നാമതുമാണ്. ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് റാങ്കിംഗിൽ ഏറ്റവും പിന്നിലുള്ളത്.
കേരളത്തിലെ പഞ്ചായത്തുകളുടെ നിലവാരം എ ഗ്രേഡ്: 95 പഞ്ചായത്തുകൾ (10%) ബി ഗ്രേഡ്: 840 പഞ്ചായത്തുകൾ സി ഗ്രേഡ്: 6 പഞ്ചായത്തുകൾ എന്താണ് പഞ്ചായത്ത് അഡ്വാൻസ്‌മെൻ്റ് ഇൻഡക്‌സ്? തദ്ദേശഭരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 112 സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് കേന്ദ്ര മന്ത്രാലയം ഈ പഠനം നടത്തുന്നത്. രാജ്യത്താകെ 2,59,867 പഞ്ചായത്തുകൾ ഈ പ്രക്രിയയിൽ പങ്കാളികളായി. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യനിർമാർജനം, ശുചിത്വം, സ്ത്രീ-ശിശു ക്ഷേമം തുടങ്ങിയ ഘടകങ്ങളാണ് റാങ്കിംഗിനായി പ്രധാനമായും പരിഗണിക്കുന്നത്.