മന്ത്രിസഭാ യോഗത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് വിജയാശംസ നേര്‍ന്ന് മുഖ്യമന്ത്രി
സഹപ്രവര്‍ത്തകര്‍ക്ക് വിജയാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് സഹമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി വിജയാശംസ നേര്‍ന്നത്. ഒാണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി ഇപ്പോള്‍ കണ്ണൂരിലാണ്. മിക്കവാറും എല്ലാ മന്ത്രിമാരും അവരവരുടെ നിയോജക മണ്ഡലങ്ങളിലുമാണ്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന മന്ത്രിസഭാ യോഗമാണ് ഇന്നു ചേര്‍ന്നത്.
ഇനി ഫലപ്രഖ്യാപനത്തിന് ശേഷം അഞ്ചാം തീയതിനടപടി ക്രമങ്ങള്‍പൂര്‍ത്തിയാക്കാനായി യോഗം ചേരും. ഭരണതുടര്‍ച്ച ഉണ്ടായാലും ഇല്ലങ്കിലും ഈ മന്ത്രിസഭ രാജി സമര്‍പ്പിക്കണം. അതിന് ശേഷമെ പുതിയ സര്‍ക്കാര്‍ രൂപീകരണ നടപികളാരംഭിക്കൂ.
വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അപകടത്തില്‍ മരണമടഞ്ഞ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത അഞ്ചുപേരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ നല്‍കും. മരണമടഞ്ഞ അധ്യാപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും. 12ാം ശമ്പള കമ്മിഷന്‍റെ നിമനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കമ്മിഷന് ജീവനക്കാരെ അനുവദിക്കും.