Select Location
All Locations
State
Region
City / District
‘പ്രാദേശിക ജോലിയും മെച്ചപ്പെട്ട ജീവിതവും’; തൊഴിലാളി ദിനത്തിൽ പുതിയ വള‍ർച്ചാ രൂപരേഖ പ്രഖ്യാപിച്ച് ​ഗൗതം അദാനി

‘പ്രാദേശിക ജോലിയും മെച്ചപ്പെട്ട ജീവിതവും’; തൊഴിലാളി ദിനത്തിൽ പുതിയ വള‍ർച്ചാ രൂപരേഖ പ്രഖ്യാപിച്ച് ​ഗൗതം അദാനി

അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തൊഴിലാളികളുടെ ക്ഷേമം, പ്രാദേശിക തൊഴിൽ അവസരങ്ങൾ, സംരംഭകത്വം, പ്രോജക്ടുകളുടെ വേഗത്തിലുള്ള നടപ്പാക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വളർച്ചാ രൂപരേഖ (​ഗ്രോത്ത് റോഡ്മാപ്പ്) പ്രഖ്യാപിച്ച് അദാനി ​ഗ്രൂപ്പ് ചെയ‌ർമാൻ ​ഗൗതം അദാനി. തൊഴിലാളികളും പങ്കാളികളും ഗ്രൂപ്പിന്റെ ദീർഘകാല വികസന പദ്ധതികളുടെ കേന്ദ്രബിന്ദുവാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പുരോഗതി അളക്കുന്നത് നിർമ്മിക്കുന്ന ആസ്തികളിലൂടെ മാത്രമല്ല, സൃഷ്ടിക്കുന്ന ജീവിതോപാധികളിലൂടെയും സമൂഹങ്ങളുടെ വളർച്ചയിലൂടെയും ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.തൊഴിലാളികളെ രാഷ്ട്രനിർമ്മാണത്തിലെ പ്രധാന പങ്കാളികളായി വിശേഷിപ്പിച്ച അദ്ദേഹം, ഗ്രൂപ്പ് നടത്തുന്ന ഓരോ പദ്ധതിയും ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്നതായും അഭിപ്രായപ്പെട്ടു.

നിലവിൽ അദാനി ഗ്രൂപ്പ് 24 സംസ്ഥാനങ്ങളിലായി 700 ൽ അധികം ആസ്തികൾ പ്രവർത്തിപ്പിക്കുന്നു. ഏകദേശം നാല് ലക്ഷം ജീവനക്കാർ, പങ്കാളികൾ, കരാർ തൊഴിലാളികൾ എന്നിവരാണ് ഗ്രൂപ്പുമായി ബന്ധപ്പെട്ടിരിക്കുന്നത്. ശക്തമായ സാമ്പത്തിക ശേഷിയും മൂലധന ലഭ്യതയും അടിസ്ഥാനമാക്കി വേഗത്തിലുള്ള വിപുലീകരണ ഘട്ടത്തിലേക്ക് ഗ്രൂപ്പ് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

പ്രോജക്ട് നടപ്പാക്കൽ വേഗത്തിലാക്കുന്നതിനായി മൂന്ന് തലത്തിലുള്ള സംഘടനാ ഘടന നടപ്പാക്കും. ഇതിലൂടെ തീരുമാനമെടുക്കൽ വേഗത്തിലാക്കുകയും ഉത്തരവാദിത്തം വർധിപ്പിക്കുകയും വൈകിപ്പിക്കൽ കുറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ദിവസങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ഇനി മണിക്കൂറുകൾക്കുള്ളിൽ സൈറ്റ് തലത്തിൽ തന്നെ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം.

പ്രാദേശിക സംരംഭകത്വത്തിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായ്, ചെറിയ ജോലികളിൽ തുടങ്ങി പിന്നീട് വലിയ സ്ഥാപനങ്ങളായി വളർന്ന പങ്കാളികളുടെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സഹകരണങ്ങൾ പുതിയ തൊഴിൽ അവസരങ്ങളും ബിസിനസ് സാധ്യതകളും സൃഷ്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളുടെ കഴിവ് വർധിപ്പിക്കുന്നതിനായി പുതിയ അദാനി ട്രെയിനിംഗ് അക്കാദമിയും സ്കിൽ സെന്ററുകളും ആരംഭിക്കും.

വെൽഫെയർ നടപടികളുടെ ഭാഗമായി മുദ്രയും ഖാവ്ദയും ഉൾപ്പെടെ 50,000 തൊഴിലാളികൾക്കായി എയർ കണ്ടീഷൻഡ് താമസ സൗകര്യങ്ങൾ നിർമ്മിക്കും. കൂടാതെ മുദ്രയിൽ കേന്ദ്രഭാവിത ക്ലൗഡ് കിച്ചൻ സ്ഥാപിച്ച് ദിവസേന ഒരു ലക്ഷം പോഷകാഹാര ഭക്ഷണങ്ങൾ തൊഴിലാളികൾക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തൊഴിലാളികളുടെ മാന്യത, സുരക്ഷിത താമസം, ആരോഗ്യകരമായ ഭക്ഷണം എന്നിവ അടിസ്ഥാന മൂല്യങ്ങളായി കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശിക തൊഴിൽ നയം ശക്തിപ്പെടുത്തുന്ന ഭാഗമായി, പ്രോജക്ട് സൈറ്റുകളിൽ ആദ്യം സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും തുടർന്ന് സംസ്ഥാനത്തിനുള്ളിലുള്ളവർക്കും അവസരം നൽകും.മുദ്ര പോർട്ട്, ഖാവ്ദ റിന്യൂവബിൾ എനർജി പാർക്ക്, നവീ മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, ധാരാവി പുനർവികസനം, ഗംഗ എക്സ്പ്രസ് വേ എന്നിവയെ ഇന്ത്യയുടെ ലോജിസ്റ്റിക്‌സ്, എനർജി, ഇൻഫ്രാസ്ട്രക്ചർ വളർച്ചയുടെ പ്രധാന ഘടകങ്ങളായി അദ്ദേഹം വിശേഷിപ്പിച്ചു


Kairali News 16 hours ago
Home Flash News