Select Location
All Locations
State
Region
City / District
ഹർത്താൽ അക്രമം: സംസ്ഥാനത്ത് 27 കേസുകൾ, 101 പേർ അറസ്റ്റിൽ; ഹൈക്കോടതിയിൽ ഡി.ജി.പി റിപ്പോർട്ട്

ഹർത്താൽ അക്രമം: സംസ്ഥാനത്ത് 27 കേസുകൾ, 101 പേർ അറസ്റ്റിൽ; ഹൈക്കോടതിയിൽ ഡി.ജി.പി റിപ്പോർട്ട് 

കൊച്ചി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘടിപ്പിച്ച ഹർത്താൽ അക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ഡി.ജി.പി റിപ്പോർട്ട് സമർപ്പിച്ചു. ഹർത്താലിനിടെയുണ്ടായ ക്രമസമാധാന ലംഘനങ്ങളിൽ ഇതുവരെ സംസ്ഥാനത്തുടനീളം 27 കേസുകൾ രജിസ്റ്റർ ചെയ്തതായും 101 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് മേധാവി കോടതിയെ അറിയിച്ചു.

തിരുവല്ലയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മനുഷ്യജീവന് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, മംഗലപുരത്ത് പൊതുഗതാഗതം തടസ്സപ്പെടുത്തുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്ത സംഭവങ്ങളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഘർഷങ്ങളിൽ നേരിട്ട് പങ്കെടുത്തവരെയും അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരെയുമാണ് നിലവിൽ പിടികൂടിയിട്ടുള്ളത്. വരും ദിവസങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ഡി.ജി.പി കോടതിയെ ബോധിപ്പിച്ചു.


News18Kerala 3 hours ago
Home Flash News