പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ആര് നല്‍കും ?തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിക്കാത്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പോസ്റ്റല്‍ വോട്ട് കേസ് പരിഗണിക്കവെയാണ് കോടതി വിമർശനം ഉന്നയിച്ചത്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ആര് നല്‍കും എന്താണ് സംഭവിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി ചോദിച്ചു. ഇപ്പോള്‍ നിങ്ങളുടെ നിലപാട് എന്തെന്നും ഹൈക്കോടതിയുടെ ചോദ്യം
നിങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്തവരാണ് ഇരുപതിനായിരം ജീവനക്കാര്‍ അത്രയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ല
പോസ്റ്റല്‍ വോട്ട് ചെയ്യാനാകാത്തത് ഗൗരവതരമെന്നും ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ബന്ധ ബുദ്ധിയെന്തിനെന്നും ഹൈക്കോടതിയുടെ ചോദ്യം.
കമ്മിഷന്റെ നിലപാട് നിര്‍ഭാഗ്യകരമെന്നും ഹൈക്കോടതിയുടെ വിമര്‍ശനം എല്ലാ പൗരന്മാര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കേണ്ടത് കമ്മിഷന്റെ ചുമതല. പ്രതിസന്ധി ഉയര്‍ന്നാല്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കേണ്ടത് കമ്മിഷന്‍. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പ് വരെ പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ അവസരമുണ്ടെന്നും കോടതി പറഞ്ഞു.