Select Location
All Locations
State
Region
City / District
മോദിയുടെ അമേരിക്കൻ വിധേയത്വം ഈ അറ്റം വരെ എത്തിയോ? സാമ്രാജ്യത്വത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ നട്ടെല്ല് വേണം: ഡോ തോമസ് ഐസക്

മോദിയുടെ അമേരിക്കൻ വിധേയത്വം ഈ അറ്റം വരെ എത്തിയോ? സാമ്രാജ്യത്വത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ നട്ടെല്ല് വേണം: ഡോ തോമസ് ഐസക്

മോദിയുടെ അമേരിക്കൻ വിധേയത്വത്തിന്റെ വ്യാപ്തി ഓരോ ദിവസവും വർധിച്ചു വരുകായാണ്. പ്രത്യക്ഷമായി അമേരിക്കയെ പിന്തുണച്ച് രം​ഗത്ത് വരുന്ന മോദി ഇന്ത്യയെന്ന രാജ്യത്തെ തകർക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളുടെ രൂപീകരണത്തിൻ്റെ 250ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ ഓട്ടോറിക്ഷകൾക്ക് പിന്നിൽ ട്രംപിന്റെ ചിത്രങ്ങളുൾപ്പെടെ പതിപ്പിച്ചു. മോദിയുടെ ഈ അമേരിക്കൻ പ്രീണനത്തെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഡോ തോമസ് ഐസക്. മോദിയുടെ അമേരിക്കൻ വിധേയത്വം ഈ അറ്റം വരെ എത്തിയോ എന്ന് അദ്ദേഹം ചോദിക്കുന്നു. അമേരിക്കയോട് ഇത്രയും വിധേയത്വം ഉണ്ടാകാനുള്ള കാരണങ്ങളും അദ്ദേഹം സമൂഹമാധ്യത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. സ്വാതന്ത്ര സമരക്കാലത്ത് ബ്രിട്ടീഷുകാരുടെ കാലുനക്കിയ പാരമ്പര്യം ഇന്നും തുടരുകയാണെന്നും ഹംഗറിയിലെന്നപോലെ ഈ തീവ്രവലതുപക്ഷക്കാരുടെ ഭരണം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അതിനെക്കുറിച്ച് കുറച്ചു പേടി ഉണ്ട് എന്നത് തീർച്ചയാണെന്നും അതുകൊണ്ടാണ് SIR ന് പുറകെ മണ്ഡല പുനർനിർണ്ണയവുമായി വളഞ്ഞ വഴിതേടി ഇപ്പോൾ ഇറങ്ങിയിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


Kairali News 2 hours ago
Home Flash News