Select Location
All Locations
State
Region
City / District
ദില്ലി അംബേദ്കർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം; എബിവിപിയെ തൂത്തെറിഞ്ഞ് വിദ്യാർഥികൾ

ദില്ലി അംബേദ്കർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം; എബിവിപിയെ തൂത്തെറിഞ്ഞ് വിദ്യാർഥികൾ

ദില്ലി അംബേദ്കർ സർവകലാശാല യൂണിൻ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം സ്വന്തമാക്കി എസ്എഫ്ഐ. ഏറ്റവും കൂടുതൽ കൗൺസിലർമാർ എസ് എഫ് ഐ ക്കാണ്. 21 കൗൺസിലർ സീറ്റുകളിലാണ് എസ് എഫ് ഐ മിന്നുംജയം സ്വന്തമാക്കിയത്. എബിവിപിയെ വിദ്യാർഥികൾ തൂത്തെറിഞ്ഞു. 4 സീറ്റുകൾ മാത്രമാണ് എബിവിപിക്ക് നേടാനായത്.

അതേസമയം ബിഡിഎസ് വിദ്യാർഥി നിതിൻരാജ് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ക്യാമ്പസിൽ യൂണിറ്റ് രൂപീകരിച്ച് എസ്എഫ്ഐ പതാക ഉയർത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവാണ് പതാക ഉയർത്തിയത്. കോളേജിൽ വിദ്യാർഥികള്‍ പ്രതിഷേധത്തിലാണ്. കോളേജിലേക്ക് പട്ടികജാതി ക്ഷേമ സമിതി ഇന്ന് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കണ്ണൂർ എടക്കാടുള്ള ഡോ. റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐയും മാർച്ച് നടത്തി. ബിഡിഎസ് വിദ്യാർഥികൾക്ക് പുറമേ പാരാമെഡിക്കൽ, ബി ഫാം, നഴ്സിംഗ് വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ വിദ്യാർഥികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്.


Kairali News 2 hours ago
Home Flash News