... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനത്തിൽ ബിജെപി സീൽ; ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ‌

തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനത്തിൽ ബിജെപി സീൽ; ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ‌

രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച വിജ്ഞാപനത്തിൽ ബിജെപിയുടെ സീൽ പതിപ്പിച്ച സംഭവത്തിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വിജ്ഞാപനം മെയിൽ അയച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ നടപടി സ്വീകരിച്ചത്. 2019-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് ഈ മാസം 22-ന് ഉച്ചയോടെ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിലായിരുന്നു ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മുദ്രയ്ക്ക് പകരമായി ബിജെപി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ച കത്ത് ലഭിച്ചതോടെ വിമർശനങ്ങളും ലഭിച്ചിരുന്നു. 2019-ലെ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന പഴയ കത്താണ് ഇത്തവണ വീണ്ടും അയച്ചത്. ഇതിന്റെ അടിഭാഗത്താണ് ബിജെപി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ സീൽ പതിഞ്ഞിരുന്നത്. സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വിജ്ഞാപനത്തിൽ ബിജെപി സീൽ ഉള്ളത് ശ്രദ്ധിച്ചില്ലെന്നുമാണ് കമ്മീഷന്റെ വാദം. വിവാദമായതോടെ ഇത് തിരുത്തിയതായും അധികൃതർ അറിയിച്ചു.

Source : News18Kerala

1 hour ago

Home Flash News