‘ഡാൻസിങ് മിസൈൽ’ വിക്ഷേപിച്ച് ഇറാൻ; ലക്ഷ്യം യുഎസ്, യുദ്ധത്തിൽ ഇതാദ്യം
ടെഹ്റാൻ∙ പശ്ചിമേഷ്യയിലെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അത്യാധുനിക മിസൈലുകൾ വിക്ഷേപിച്ചതായി ഇറാനിയൻ വാർത്താ മാധ്യമങ്ങൾ. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായി ‘സെജ്ജിൽ’ മിസൈൽ ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാൻ തന്നെ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത, ഖര ഇന്ധനം ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലാണിത്. ഏകദേശം 2,000 കിലോമീറ്റർ പരിധിയുള്ള മിസൈലിന് 700 കിലോഗ്രാം ആയുധം വഹിക്കാൻ കഴിയും. ഉയർന്ന ഉയരത്തിൽ ദിശ മാറ്റി സഞ്ചരിക്കാനുള്ള കഴിവ് ഉള്ളതിനാൽ ഇതിനെ ‘ഡാൻസിങ് മിസൈൽ’ എന്നും വിളിക്കുന്നു. അയൺ ഡോം പോലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് കടക്കാൻ ഇതിന് സാധിക്കുമെന്നാണ് ഇറാന്റെ അവകാശവാദം.