Select Location
All Locations
State
Region
City / District
LIVE
എന്നും ചോറ് കഴിക്കും മുൻപ് മകൾ കുഞ്ഞാറ്റയെ വിളിക്കും, അവളുടെ മറുപടി ഇങ്ങനെയാകും';ഉർവശി പറയുന്നു

അമ്മ എന്ന് പറയുന്നത് ഒരിക്കലും ഒരു ക്യാരക്ടർ അല്ല, ആ ക്യാരക്ടറിന്റെ സവിശേഷതയാണ് അതിനെ ക്യാരക്ടർ ആക്കുന്നതെന്ന് നടി ഉർവളി. എത്ര ദേഷ്യം തോന്നിയാലും അവസാനം 'എന്റെ കുഞ്ഞ്' എന്നതായിരിക്കും ഓരോ അമ്മമാരുടേയും ചിന്ത. എനിക്കെന്ന് അവകാശപ്പെടാനുള്ള ഒരേയൊരു ധൈര്യം നമ്മുടെ മക്കൾ മാത്രമാണെന്നും അവർ പറഞ്ഞു. സൈന സൌത്ത് പ്ലസ് എന്ന യുട്യൂബ് ചാനലിൽ തൻ്റെ ഏറ്റവും പുതിയ ചിത്രമായ 'ആശ'യുടെ പ്രമോഷനിടെയാണ് നടിയുടെ പ്രതികരണം. വായിക്കാം

 ഒരു അമ്മയാകുമ്പോഴേ 'അമ്മ'യുടെ മനസ് മനസിലാകൂ. അവളുടെ കുഞ്ഞ് അവളെ എന്തെങ്കിലും പറയുമ്പോഴേ എന്റെ അമ്മയുടെ അടുത്ത് ഞാൻ പറഞ്ഞപ്പോൾ അമ്മക്ക് വിഷമം തോന്നിക്കാണുമല്ലോ എന്നൊക്കെ തോന്നുകയുള്ളൂ. ഇന്നും ചോറുണ്ണതിന് മുൻപ് ഞാൻ എന്റെ മോളെ വിളിക്കും, മക്കളെ കഴിച്ചോടാ എന്ന് ചോദിക്കും. തിരിച്ച് അവൾ മെസേജ് ഇടും, അമ്മ എന്താണ് കഴിച്ചത് ,പ്രോട്ടീൻ വല്ലതും കഴിക്കണേ അമ്മാ എന്ന് പറയും. മകനും ഞാൻ കഴിച്ചത് എന്താണെന്ന് ചോദിക്കും. കാരണം ഞാൻ അങ്ങനെയാണ് മക്കളോട് ചോദിച്ചുകൊണ്ടിരുന്നത്. പണ്ട് അങ്ങനെയല്ല. ചോദിക്കേണ്ട കാര്യമില്ല, കറക്റ്റ് സമയത്ത് അവർക്ക് വേണ്ടത് വാങ്ങിച്ചു കഴിക്കുന്നുണ്ട് അവര്. പക്ഷേ അതൊരു ശീലം ആയിപ്പോയി. 

പണ്ട് എനിക്കങ്ങനെ ഒരു ഓപ്ഷൻ ഇല്ലമായിരുന്നു. കാരണം കൂട്ടുകുടുംബമാണ്, കൂട്ടുകുടുംബത്തിനകത്ത് ഇന്നത് വെച്ചാൽ അത് കഴിക്കണം. അല്ലാതെ ഇന്ന് വേണം, സൂക്ഷിച്ച് കഴിക്കണം എന്നൊന്നും പറയാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല. എന്റെ മോൻ ഇപ്പോ പറയും ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തു വെക്കണേ അമ്മായെന്ന്. മക്കളെ എന്താ സാധനം എന്ന് ചോദിച്ചാൽ പറയും എന്തെങ്കിലും ആവട്ടെ അമ്മ ഞാൻ അവിടെ വന്നിട്ട് ഞാൻ അമ്മക്ക് കാണിച്ചു തരാം എന്ന്.ഡ്രാഗണ്‍ ചിക്കൻ ഒക്കെയാണ് വാങ്ങി വെയ്ക്കാൻ പറയുന്നത്.

ഡിയാണ് വളരെ ഇഷ്ടം. തിരുവനന്തപുരത്ത് അച്ഛന്റെ സ്വന്തം ഡ്രാമ ക്യാമ്പിലാണ് ഞാൻ വളർന്നത്. നാടകത്തിന്റെ റിഹേഴ്സലും തമാശയും കാര്യങ്ങളും ഒക്കെ പറയുന്ന ഒരു അന്തരീക്ഷം ആയിരുന്നു. എന്റെ അച്ഛൻ നന്നായിട്ട് തമാശ പറയുന്ന ആളാണ്. വലിയ ഗൗരവക്കാരനും കണിശക്കാരനുമാണ് . എന്നാലും നന്നായി തമാഷ പറയും. എന്റെ അമ്മ അസാധ്യമായിട്ട് ഹ്യൂമർ എഴുതുന്ന ആളാണ് .ജീവിതത്തിൽ എത്ര ലക്ഷം കൊടുത്താലും ഒരാളിനെ നമുക്ക് ചിരിപ്പിക്കാൻ പറ്റില്ല. വളരെ ദുഃഖിച്ചിരിക്കുന്ന ഒരാളിനെയും നല്ല തമാശ കൊണ്ട് നമുക്ക് രസിപ്പിക്കാനും ചിരിപ്പിക്കാനും ഒക്കെ സാധിക്കും. അമ്മ മാസികകളിലൊന്നും വരില്ല. അതൊന്നും താത്പര്യം ഇല്ല ആൾക്ക്. അമ്മയെ കാണാനാണ് പലരും ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്. സംസാരമൊക്കെ കേട്ട് രസിച്ച് പോകും.
ഒരിക്കൽ പോലും ദേഷ്യപ്പെടുന്ന ആളല്ല എന്റെ അമ്മ .ഞങ്ങളെ തല്ലുവോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. അസൂയ പോലുള്ള വികാരങ്ങളും ഉള്ള സ്ത്രീയല്ല. വളരെ സോഫ്റ്റ് ആണ്. പക്ഷെ സ്നേഹിച്ച് എങ്ങനെ കീഴ്പ്പെടുത്താം എന്നുള്ളത് പഠിക്കേണ്ടത് എന്റെ അമ്മയുടെ കയ്യിൽ നിന്നാണ്. എന്റെ അമ്മ പറയുന്നതിനപ്പുറം ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. ഷൗട്ട് ചെയ്തു പോലും സംസാരിക്കില്ല. അമ്മയൊക്കെ ഉള്ളടത്ത് നമുക്ക് ഉറക്കെ സംസാരിക്കാൻ പറ്റില്ല ,എന്തിനാ മക്കളെ ഇത്ര ഉറക്കെ സംസാരിക്കുന്നത് പതുക്കെ സംസാരിക്കൂന്ന് പറയും. അത്ര ശാന്തമാണ്', ഉർവശി പറഞ്ഞു.


One India Malayalam 2 hours ago
Home Flash News