Select Location
All Locations
State
Region
City / District
LIVE
ഇന്ത്യയിൽ മാത്രം പ്രദർശനത്തിനെത്തിയ ചിത്രത്തിന് ആദ്യ രണ്ട് ആഴ്ചകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്

രണ്ട് കോടി മുടക്കി; നേടിയത് 150 കോടി: ആ സൂപ്പർ ഹിറ്റ് ചിത്രം ഏതെന്ന് അറിയാമോ?

ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ ലക്ഷ്യമിട്ട് കോടികൾ മുടക്കുന്ന വൻകിട ബിഗ് ബജറ്റ് ചിത്രങ്ങൾ പോലും തിയേറ്ററുകളിൽ തിരിച്ചടികൾ നേരിടുമ്പോൾ, വെറും രണ്ട് കോടി രൂപ മാത്രം മുതൽമുടക്കിൽ നിർമ്മിച്ച് ബോക്സ് ഓഫീസിൽ നിന്ന് 150 കോടിയിലധികം കളക്ഷൻ വാരിയെടുത്ത ഒരു ചിത്രം ഇന്ത്യൻ സിനിമാലോകത്തെ തന്നെ അമ്പരപ്പിക്കുകയാണ്.
വിശാൽ ചതുർവേദി സംവിധാനം ചെയ്ത് ഷോബിനവ് സത്യ, ചന്ദൻ ആനന്ദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'ഹനുമാൻ അൻഷ്' ഓഗസ്റ്റ് 7-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇന്ത്യയിൽ മാത്രം പ്രദർശനത്തിനെത്തിയ ചിത്രത്തിന് ആദ്യ രണ്ട് ആഴ്ചകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും, ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഒരു കോടിയിലധികം രൂപ വാരിക്കൂട്ടി.
ത്മീയ പശ്ചാത്തലത്തിലുള്ള ഈ ചിത്രം ഇന്ത്യയിൽ സിനിപോളിന്റെ (Cinepolis) സഹകരണത്തോടെയാണ് റിലീസിനെത്തിയത്. തുടക്കത്തിൽ വെറും 250 സ്ക്രീനുകളിൽമാത്രം പ്രദർശനം ആരംഭിച്ച ചിത്രം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടിയതോടെ, തിയേറ്ററുകളുടെ എണ്ണം 2,000 ആയി ഉയർത്തുകയായിരുന്നു. ഈ വലിയ വിജയത്തിന് പിന്നാലെ, ചിത്രത്തിന്റെ വിദേശ റിലീസ് അവകാശം പ്രമുഖ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് (Hombale Films) സ്വന്തമാക്കുകയും ചെയ്തു.തുടക്കത്തിലെ ചെറിയ പ്രതിസന്ധികൾക്ക് ശേഷം ബോക്സ് ഓഫീസിൽ വൻ കുതിച്ചുചാട്ടം നടത്തിയ ഈ ചിത്രം, മുടക്കുമുതലിന്റെ 60 മടങ്ങ് അധികം അതായത് 150 കോടി രൂപയുടെ കളക്ഷൻ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതിന്റെ തുടർച്ചയെന്നോണം ചിത്രം സെപ്റ്റംബർ 11-ന് വിദേശ വിപണികളിലേക്കും പ്രദർശനം വ്യാപിപ്പിക്കുകയാണ്.


News18Kerala 44 minutes ago
Home Flash News