Select Location
All Locations
State
Region
City / District
ഭർത്താവിനൊപ്പം മടങ്ങിപ്പോയി ദാമ്പത്യജീവിതം തുടരണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മണിക്കൂറുകളോളം യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ...

വീടുവിട്ടു പോയ ഭാര്യ തിരിച്ചുവരില്ല; കാമുകന് വിവാഹം ചെയ്തുനൽകി ഭർത്താവ്

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ തീരുമാനിച്ച യുവതിയെ മണിക്കൂറുകളോളം അനുനയിപ്പിച്ചെങ്കിലും തീരുമാനം മാറ്റാൻ തയ്യാറാകാതിരുന്നതോടെ ഒടുവിൽ ഭർത്താവ് യുവതിയുടെ തീരുമാനത്തിന് സമ്മതം നൽകി. തുടർന്ന് യുവതി കാമുകനൊപ്പം ക്ഷേത്രത്തിലെത്തി വിവാഹിതയായി. ഉത്തർപ്രദേശിലെ മലിഹാബാദിലാണ് സംഭവം.
കഴിഞ്ഞ വർഷം മേയിലാണ് യുവതി പ്രൊവിൻഷ്യൽ റൂറൽ ഡെവലപ്‌മെന്റ് (പി.ആർ.ഡി.) സേനയിലെ ജവാനെ വിവാഹം കഴിച്ചത്. ഏതാനും ദിവസം മുമ്പ് കുടുംബാംഗങ്ങളെ അറിയിക്കാതെ ഭർത്താവിന്റെ വീട്ടിൽനിന്ന് യുവതി ഇറങ്ങിപ്പോവുകയായിരുന്നു. യുവതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഭർത്താവ് മലിഹാബാദ് പോലീസിൽ പരാതി നൽകി. ഇതിനിടെ ബുധനാഴ്ച യുവതി കാമുകനൊപ്പം മലിഹാബാദ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
വിവാഹത്തിന് മുമ്പ് പ്രണയം വിവാഹത്തിന് മുമ്പ് യുവതിയും കാമുകനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. യുവതി പോലീസ് സ്റ്റേഷനിലെത്തിയ വിവരമറിഞ്ഞതോടെ സ്വന്തം വീട്ടുകാരും ഭർത്താവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി.


News18Kerala 1 hour ago
Home Flash News