Select Location
All Locations
State
Region
City / District
മാധ്യമപഠനമേഖലയിൽ ഉന്നതവിദ്യാഭ്യാസം നേടിയ അഹാന കൃഷ്ണ, 'ഞാൻ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രവേശം നടത്തി

Ahaana Krishna | സാമ്പത്തികഭദ്രത ആദ്യം; അഹാന കൃഷ്ണ വിവാഹം ചെയ്യും മുൻപേ കൈവരിച്ച സമ്പാദ്യങ്ങൾ

നാല് പെൺമക്കളെയും പിടിച്ചുകെട്ടാതെ പറക്കാൻ അനുവദിച്ച പിതാവാണ് കൃഷ്ണകുമാറും അദ്ദേഹത്തിന്റെ ഭാര്യ സിന്ധു കൃഷ്ണയും. നല്ല രീതിയിൽ പഠിക്കുമായിരുന്ന മക്കൾ നാലുപേരും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർ എന്ന നിലയിൽ വർഷങ്ങൾ കൊണ്ട് പടുത്തുയർത്തിയ അവരുടെ കരിയറിനെ നിസാരമായി കാണേണ്ടതില്ല. മക്കളിൽ ഒരാൾ ഇതിനോടകം വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായി മാറി. ദിയ കൃഷ്ണയ്ക്ക് പിന്നാലെ ചേച്ചി അഹാന കൃഷ്ണയും (Ahaana Krishna) വിവാഹജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നു. വർഷങ്ങൾ കൊണ്ട് കൈവരിച്ച സാമ്പത്തിക ഭദ്രതയ്ക്ക് ശേഷം മാത്രമാണ് അഹാന വിവാഹജീവിതം തിരഞ്ഞെടുക്കുന്നത്
ചലച്ചിത്ര മേഖലയിലെ യുവ ഛായാഗ്രാഹകൻ നിമിഷ് രവിയുടെ ഭാര്യയായാണ് അഹാന കൃഷ്ണ പുത്തൻ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. വളരെ വർഷങ്ങളായുള്ള സൗഹൃദവും പ്രണയവും നിറഞ്ഞ ജീവിതമാണ് ഇവരുടേത്. അഹാനയുടെ സന്തത സഹചാരിയായി നിമിഷ് രവി അവർക്കൊപ്പം ഉണ്ട്. കുടുംബങ്ങൾക്കും സ്വീകാര്യൻ. ഏറെക്കാലമായുള്ള ഇവരുടെ ഒന്നിച്ചുള്ള യാത്രകൾ കണ്ട പലരും ഇങ്ങനെയൊരു വിവാഹം കാലേകൂട്ടി കണ്ടിരിക്കുന്നു. ആ വിവാഹം ഇനി യാഥാർഥ്യത്തിലേക്ക് (തുടർന്ന് വായിക്കുക)
അച്ഛൻ മക്കൾക്കെന്തു കൊടുത്തു എന്ന ചോദ്യത്തിന്റെ സ്ഥാനത്ത് അച്ഛൻ പോലുമറിയാതെ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്ന മക്കളാണ് കൃഷ്ണകുമാറിനുള്ളത്. ഇത് അദ്ദേഹം തന്നെ ഒരിക്കൽ പറഞ്ഞ കാര്യമാണ്. അഭിനയം, മോഡലിംഗ്, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ വഴികളിൽ അഹാന കൃഷ്ണ മികച്ച രീതിയിൽ സമ്പാദ്യം നേടിയിട്ടുണ്ട്. മൂത്തമകൾ അഹാന ഉൾപ്പെടെ ഭാര്യയും നാല് മക്കളും നേടിയിട്ടുള്ള സമ്പാദ്യത്തെ കുറിച്ച് കൃഷ്ണകുമാർ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തു നിന്നും ജനവിധി തേടിയ കൃഷ്ണകുമാർ കുടുംബത്തിന്റെ മൊത്തം വരുമാനം എത്രയെന്ന് സത്യവാങ്മൂലത്തിൽ കാണാം. 2023 - 2024 വർഷത്തിൽ കുടുംബത്തിലെ ഓരോ അംഗവും നേടിയ സമ്പാദ്യമാണ് ഇതിലെ പരാമർശം. ഈ കാലയളവിൽ 63.41 ലക്ഷം രൂപയാണ് അഹാന കൃഷ്ണയുടെ വരുമാനമായി രേഖപ്പെടുത്തിയിട്ടുള്ളത്. അതിനു മുൻപുള്ള വർഷങ്ങളിലും അഹാന തന്റേതായ നിലയിൽ മികച്ച രീതിയിൽ സമ്പാദ്യം നേടിയ വ്യക്തിയാണ്. തന്റെ കൈകളിലേക്ക് വരുന്ന പണം നല്ല രീതിയിൽ വിനിയോഗിക്കാനും അറിവുള്ളയാളാണ് അഹാന കൃഷ്ണ
വിവിധ സ്ഥിരനിക്ഷേപങ്ങളിലായി അഹാന കൃഷ്ണ തന്റെ സമ്പാദ്യം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ കാലയളവിൽ അഹാനയുടെ ആകെ മൂല്യം 2.24 കോടി രൂപ എന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ളത്. അഹാന കൃഷ്ണയുടെ ഉടമസ്ഥതയിൽ ഒരു വാഹനവും ഉള്ളതായി കാണാം. മക്കൾ നാലുപേരുടെയും പേരിൽ ഭൂമിയേതും ഉള്ളതായി കാണുന്നില്ല. അഹാനയുടേതായി വലിയ വിലയില്ലാത്ത ആഭരണങ്ങളും ഉള്ളതായി കാണാം. ഡയമണ്ട് ചെയിൻ, ലോക്കറ്റ്, മോതിരം, മൂക്കുത്തി എന്നിവയാണ് ആഭരണങ്ങളുടെ കൂട്ടത്തിൽ പറഞ്ഞിട്ടുള്ളത്. മക്കളിൽ ഏറ്റവും മികച്ച സാമ്പത്തികമുള്ളയാൾ അഹാന കൃഷ്ണയാണ്
മാധ്യമപഠനമേഖലയിൽ ഉന്നതവിദ്യാഭ്യാസം നേടിയ അഹാന കൃഷ്ണ, 'ഞാൻ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രവേശം നടത്തി. കൃഷ്ണകുമാറിന്റെ മക്കളിൽ ആദ്യമായി സിനിമയിലെത്തുന്ന വ്യക്തിയും അഹാന കൃഷ്ണയാണ്. അഹാന നായികയായ ടൊവിനോ ചിത്രം ലൂക്കയുടെ ഛായാഗ്രാഹകൻ നിമിഷ് രവിയായിരുന്നു. അതിനും മുൻപേ അവർക്കിടയിൽ സൗഹൃദമുണ്ടായിരുന്നു. കൃഷ്ണകുമാറും നിമിഷിന്റെ പിതാവ് രവി പേഴ്‌സിയും തമ്മിൽ വളരെ വർഷങ്ങൾ മുൻപേയുള്ള പരിചയമുണ്ട്. ചലച്ചിത്ര നിർമാതാവായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സെപ്റ്റംബർ മാസത്തിൽ തിരുവനന്തപുരത്തു വച്ചാണ് അഹാനയുടെയും നിമിഷ് രവിയുടെയും വിവാഹം


News18Kerala 1 hour ago
Home Flash News