Select Location
All Locations
State
Region
City / District
മദ്യത്തിന്റെ റൂട്ട്മാപ്പും പൊക്കി; അകത്താക്കിയത് ആവിയായി എക്സൈസ് ഉദ്യോഗസ്ഥരുടെ കണ്ണിലൂടെ പറന്നു

കോട്ടയം: ‘ബക്കാർഡി’ കേരളത്തിൽ വലിയ താരമാണ്. നിയമസഭയിലടക്കം. വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കാൻ അനുമതി തേടി സർക്കാരിന് 2021-ൽ കത്തയച്ച സ്ഥാപനം. ഈ സർക്കാർ വന്നപ്പോൾ ആ കത്ത് പുറത്തുവന്നതോടെ പുകിലായി. 1862-ൽ ക്യൂബയിലെ സാന്റിയാഗോ ഡി ക്യൂബയിൽ ഡോൺ ഫക്യുണ്ടോ ബക്കാർഡി മാസ്സോ എന്ന സ്പാനിഷ് വ്യവസായി സ്ഥാപിച്ച കമ്പനി. 
ഇത്ര പേരും പെരുമയുള്ള സ്ഥാപനത്തിന്റെ ഉത്പന്നം തന്നെ ഓണത്തിന് വേണമെന്ന് എക്സൈസുകാർ ആവശ്യപ്പെട്ടതിൽ കുറ്റംപറയാൻ പറ്റുമോ. റി ഓണത്തിന് രണ്ട് ബക്കാർഡി ഇങ്ങുപോരട്ടെ, വിത്ത് ഫുഡ് ആൻഡ് ടച്ചിങ്സ്”. ഓണത്തലേന്ന് എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്ശേരിയിലെ ബാറിൽനിന്ന് മറുപടി കോളെത്തി. ‘ദാ നിങ്ങൾക്കുള്ള സാധനം ഇവിടെ റെഡിയാണ്’. 
ആ വിളിയിൽ ഒരു ചതിയില്ലേ...? ഏയ് ഇല്ല, അങ്ങനെ ചിന്തയെ പാടില്ല, ധൈര്യമായി പോകൂ, കാരണം ഉടമ നമ്മുടെ ‘ബഡാസാഹിബി’ന്റെ ചങ്കാണ്. അദ്ദേഹവുമായാണല്ലൊ ‘ഡീൽ’ ഉറപ്പിച്ചിട്ടുള്ളത്. എക്സൈസ് ഉദ്യോഗസ്ഥർ നേരെ ബാറിലെത്തി വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള പണമടങ്ങിയ കവറും മദ്യവും ഭക്ഷണവും അച്ചാറും ഉൾപ്പെടെ വാങ്ങി മടങ്ങി. 
ഇതിനൊന്നും ബാർ മുതലാളിമാരെ നേരിൽ കാണേണ്ട കാര്യമില്ല, അതൊക്കെ പണ്ട്. ഇപ്പോൾ എല്ലാം ഡിജിറ്റലാണ്. പക്ഷേ എല്ലാം ണുന്നൊരാൾ മുകളിലുണ്ടായിരുന്നു, സി.സി.ടി.വി. ക്യാമറ. തിരുവോണപ്പിറ്റേന്ന് സാക്ഷാൽ കമ്മിഷണർ ഈ ദൃശ്യങ്ങൾ സ്ക്രീനിൽ കാണിച്ചപ്പോഴാണ് അകത്താക്കിയ ‘ബക്കാർഡി’ ആവിയായി എക്സൈസ് ഉദ്യോഗസ്ഥരുടെ കണ്ണിലൂടെ പറന്നത്. 


Mathrubhumi News 45 minutes ago
Home Flash News