തിരുവനന്തപുരം: കായികരംഗത്ത് പരിക്കുകൾ സാധാരണമാണ്. എന്നാൽ അതിനെ ഒരു ഒഴികഴിവായി കാണാതെ, കടുത്ത വേദനയിലും ടീമിനായി പോരാടി വിജയം നേടാൻ ചിലർക്ക് മാത്രമേ സാധിക്കൂ. ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് രണ്ട് തികച്ചും വ്യത്യസ്തമായ പരിക്കുകളുടെ കഥകളാണ് ചർച്ചയാകുന്നത്. ഒരറ്റത്ത് പരിക്ക് അഭിനയിച്ച് മാറിനിൽക്കുന്നുവെന്ന നാണക്കേടിലാണ് പാകിസ്താൻ ബാറ്റർ ഇമാം ഉൾ ഹഖ്. മറ്റൊരറ്റത്ത് കേരള ക്രിക്കറ്റ് ലീഗിൽ പരിക്കിന്റെ വേദനയെ മറികടന്ന് അവസാന പന്തിൽ തന്റെ ടീമിനെ നാടകീയ വിജയത്തിലേക്ക് നയിച്ച എ.കെ. അർജുന്റെ വീരോചിത പോരാട്ടമാണ്.
അവസാന പന്തിൽ അദ്ഭുതം കാട്ടി എ.കെ. അർജുൻ
കേരള ക്രിക്കറ്റ് ലീഗിൽ തൃശ്ശൂർ ടൈറ്റൻസും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സും തമ്മിൽ നടന്ന നിർണായക മത്സരത്തിലായിരുന്നു എ.കെ. അർജുന്റെ ഐതിഹാസിക പോരാട്ടം. അവസാന പന്തിൽ ജയിക്കാൻ ടൈറ്റൻസിന് വേണ്ടിയിരുന്നത് നാല് റൺസ്. ടൂർണമെന്റിൽ നിലനിൽക്കാൻ വിജയം അനിവാര്യമായ ഘട്ടം. ഈ സമയത്ത് ഷാരോൺ എസ്.എസ് പുറത്തായതോടെയാണ് എ.കെ. അർജുൻ ബാറ്റ് ചെയ്യാനായി ക്രീസിലെത്തുന്നത്. മത്സരത്തിൽ ഫീൽഡിങ്ങിനിടെ താരത്തിന് പരിക്കേറ്റിരുന്നു. അതിനാൽ ശരിയായി നടക്കാൻ പോലും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ബാറ്റ് ഒരു ഊന്നുവടി പോലെ ഉപയോഗിച്ചാണ് അർജുൻ പിച്ചിലേക്ക് നടന്നെത്തിയത്. അത്രമേൽ ബുദ്ധിമുട്ടി ക്രീസിലെത്തിയ അർജുൻ, പക്ഷേ നേരിട്ട അവസാന പന്തിൽ തകർപ്പൻ സിക്‌സർ പറത്തി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
വിവാദത്തിലായി പാക് താരം ഇമാം ഉൾ ഹഖ്
ഇതിന് നേർവിപരീതമായ മറ്റൊരു ചിത്രമാണ് പാകിസ്താൻ-ഇംഗ്ലണ്ട് ടെസ്റ്റ്മത്സരത്തിൽ കണ്ടത്. ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം പാക് ഓപ്പണർ ഇമാം ഉൾ ഹഖിന് കാൽക്കുഴയ്ക്ക് പരിക്കേറ്റു. പാക് മെഡിക്കൽ ടീം ഇത് സ്ഥിരീകരിക്കുകയും അദ്ദേഹത്തെ ബാക്കി മത്സരത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
എന്നാൽ നാലാം ദിവസം ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ ഷോർട്‌സും ധരിച്ച്, പരിക്കേറ്റ ഇടതുകാലിൽ കട്ടിയുള്ള ടേപ്പും ഒട്ടിച്ച് താരം മുടന്തി നടന്ന് പരിശീലനം നടത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമാകുകയും ചെയ്തു. ഇൻഡോർ സ്‌കൂളിൽ പോലും ആരും കാണാതെ ചെയ്യാവുന്ന ഇത്തരം കാര്യങ്ങൾ ക്യാമറകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത് ശരിയായില്ലെന്ന് മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ് വിമർശിച്ചു. പിന്നീട് വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇമാം യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടക്കുന്നത് കണ്ടതോടെ, താരം പരിക്ക് അഭിനയിക്കുകയായിരുന്നു എന്ന് വലിയ തോതിൽ ആരോപ.
ഇതിൽ ഏറ്റവും ഗുരുതരമായ ആരോപണം പാകിസ്താന്റെ മുൻ ചീഫ് സെലക്ടർ മുഹമ്മദ് വാസിമായിരുന്നു. ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ ബാറ്റ് ചെയ്യുന്നത് ഒഴിവാക്കാനായി ഇമാം ഉൾ ഹഖ് പരിക്ക് അഭിനയിക്കാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ലോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും ഇമാം ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. ഒന്നാം ഇന്നിങ്‌സിൽ പാക്കിസ്താൻ 110 റൺസിന് ഓൾഔട്ടായപ്പോഴായിരുന്നു ഇമാം ബാറ്റു ചെയ്യാതെ മാറിയിരുന്നത്. തുടർന്ന് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ്ങിന് ഇറങ്ങി.
LIVE