സൗദി അറേബ്യയില്‍ റീട്ടെയ്ല്‍ സാന്നിദ്ധ്യം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി, മദീനയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. മദീന അല്‍-മുനവ്വറയിലാണ് പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്. ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ നഗരം എന്നറിയപ്പെടുന്ന മദീനയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നതോടെ തീര്‍ത്ഥാടകരായെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമായി
ന ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി ജനറല്‍ അഹമ്മദ് ബക്കര്‍ സൈദാന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മദീന ചേംബര്‍ ഓഫ് കൊമേഴ്സ് ബോര്‍ഡ് ചെയര്‍മാന്‍ ഫഹദ് അല്യാന്‍ അല്‍-മുഗീര്‍ ആണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ലുലു ഗ്രൂപ്പിന്റെ മദീനയിലെ രണ്ടാമത്തേതും, മക്ക മദീനയിലെ നാലാമത്തേയും സ്റ്റോറാണ് മദീന അല്‍-മുനവ്വറയിലേത്.
കിംഗ് ഖാലിദ് റോഡില്‍ ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന് സമീപമാണ് പുതിയ സ്റ്റോര്‍. തീര്‍ത്ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതിനും സൗദി വിഷന്‍ 2030 ന് പിന്തുണയേകുന്നതിന്റെയും ഭാഗമായാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റെന്ന് യൂസഫലി വ്യക്തമാക്കി. കൂടുതല്‍ മികച്ച വികസന പദ്ധതികളാണ് സൗദി അറേബ്യയില്‍ ലുലു ഗ്രൂപ്പിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതല്‍ തൊഴിലവസരവും പ്രാദേശിക വികസനത്തിന് കരുത്തേകുന്നത് കൂടിയാണിതെന്നും അദേഹം പറഞ്ഞു. പുതിയ സംരംഭങ്ങള്‍ക്ക് സൗദി ഭരണനേതൃത്വം നല്‍കിവരുന്ന പിന്തുണയ്ക്കും യൂസഫലി നന്ദി അറിയിച്ചു. 95,628 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് നിലകളിലായാണ് മദീനയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. ദൈനംദിന ഉത്പന്നങ്ങള്‍, ഫ്രഷ് ഫുഡ്, ബേക്കറി, ഇറച്ചി മീന്‍ കൗണ്ടറുകള്‍ കൂടാതെ തുണിത്തരങ്ങള്‍, ഇലകട്രോണിക്‌സ് മൊബൈല്‍ അക്‌സസറീസ് വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ വിപലുമായ ശേഖരവും ലഭ്യമാണ്.
മികച്ച പാര്‍ക്കിംങ്ങ് സൗകര്യവും ഹൈപ്പര്‍മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. ലുലു സിഇഒ സെയ്ഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം എ, ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ ഭാഗമായി. രണ്ട് വര്‍ഷം മുന്‍പാണ് സൗദി അറേബ്യയിലെ മക്ക, മദീന നഗരങ്ങളില്‍ രണ്ട് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് പദ്ധതികള്‍ക്ക് ലുലു ഗ്രൂപ്പ് അന്തിമരൂപം നല്‍കിയത്.
ജബല്‍ ഒമര്‍ ഡെവലപ്മെന്റ് കമ്പനിയുമായുള്ള സഹകരണത്തോടെ നടപ്പിലാക്കുന്ന ആദ്യ പദ്ധതി പ്രകാരം, മക്കയിലെ 'ജബല്‍ ഒമര്‍ 3' എന്ന മിക്‌സഡ്-യൂസ്പദ്ധതിയുടെ ഭാഗമായുള്ള 'സൗഖ് അല്‍ ഖലീല്‍' സമുച്ചയത്തിനുള്ളില്‍ ആണ് ആദ്യം ലുലു സ്റ്റോര്‍ ആരംഭിച്ചത്. മസ്ജിദ് അല്‍ ഹറാമില്‍ നിന്ന് നടക്കാവുന്ന ദൂരത്തിലുള്ള ഈ സ്റ്റോര്‍, 2,53,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വലിയൊരു പദ്ധതിയാണ്.
സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 1,100 സ്ത്രീകള്‍ ഉള്‍പ്പെടെ ആകെ 3,300 സൗദി പൗരന്മാര്‍ ജോലി ചെയ്യുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്റ്റോറിലെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി, 2023 ഒക്ടോബറില്‍ ലുലു ഗ്രൂപ്പ് സോഫ്റ്റ്വെയര്‍ ദാതാവായ VSBLTY-യുമായും അവരുടെ റീട്ടെയില്‍ അനലിറ്റിക്‌സ് ടെക്‌നോളജി പങ്കാളിയുമായും സിസ്റ്റം സെക്യൂരിറ്റി സൊല്യൂഷന്‍സുമായും കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
LIVE