Select Location
All Locations
State
Region
City / District
ക്ഷേത്രം പൊളിക്കുന്നതിന് പിന്നിൽ നിരോധിത തീവ്രവാദ സംഘടനയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) പ്രവർത്തകരാണെന്നാണ് പ്രധാന ആരോപണം

നൂറ്റാണ്ട് പഴക്കമുള്ള പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രം തകർത്തു; മദ്രസയ്ക്കായി ഭൂമി കയ്യേറിയെന്ന് പരാതി

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റിയതായി പരാതി. ലാഹോറിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ നരോവൽ ജില്ലയിലെ സിറാജ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന 100 മുതൽ 125 വർഷം വരെ പഴക്കമുള്ള ക്ഷേത്രമാണ് തകർത്തത്. ഏകദേശം 1,000 ചതുരശ്ര മീറ്റർ ഭൂമിയിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്.
കഴിഞ്ഞ മാസം 21-നാണ് ഒരു കൂട്ടം തീവ്രവാദികൾ ക്ഷേത്രം പൊളിച്ചുമാറ്റി തൊട്ടടുത്തുള്ള മദ്രസയുടെ ഭാഗമാക്കിയതെന്ന് പ്രദേശവാസികളും ന്യൂനപക്ഷ സംഘടനകളും ആരോപിക്കുന്നത്. എന്നാൽ ശക്തമായ പേമാരിയെത്തുടർന്ന് പഴയ കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്നാണ് സർക്കാർ ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ക്ഷേത്രം അതേപടി പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാൻ മസിഹ മില്ലത്ത് പാർട്ടി (പിഎംഎംപി) രംഗത്തെത്തി.
പഞ്ചാബ് അഡീഷണൽ ഹോം സെക്രട്ടറിയെ നേരിൽ കണ്ട് പിഎംഎംപി ചെയർമാൻ അസ്ലം പർവേസ് സഹോത്ര രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ക്ഷേത്രം പൊളിക്കുന്നതിന് പിന്നിൽ നിരോധിത തീവ്രവാദ സംഘടനയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) പ്രവർത്തകരാണെന്നാണ് പ്രധാന ആരോപണം. ക്ഷേത്രത്തിന്റെ ശിഖരത്തിലെ ലോഹ ഭാഗങ്ങളും ഇഷ്ടികകളും ഉൾപ്പെടെയുള്ളവ സ്ഥലത്തുനിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


News18Kerala 1 hour ago
Home Flash News