Select Location
All Locations
State
Region
City / District
തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

തിരുപ്പതി: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം വരുമാനമായി ലഭിച്ചത് 3.78 കോടി രൂപയുടെ കാണിക്ക. ഏകദേശം 80,000 മുതല്‍ 84000 വരെ ഭക്തരാണ് ഭഗവാനെ ദർശിക്കാനായി തിരുമലയിലെത്തിയത്. തിരുപ്പതിയില്‍ ദിവസേന കിട്ടുന്ന വരുമാനം മൂന്നരക്കോടി രൂപ മുതല്‍ അഞ്ച് കോടി രൂപ വരെയാണ്. ഹുണ്ടിയില്‍ നിന്നും ഒരു മാസം കിട്ടുന്ന വരുമാനം ഏകദേശം 100 കോടി മുതല്‍ 140 കോടി രൂപ വരെയാണ്.

 തിരുപ്പതി ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയതിന്റെ റെക്കോഡ് 2023 ജനുവരി 2ലെ വൈകുണ്ഠ ഏകാദശി ദിനത്തിലാണ്. അന്ന് ഒറ്റ ദിവസം വരുമാനമായി ലഭിച്ചത് എത്രയെന്നോ? 7.68 കോടി രൂപ. 4.28 ലക്ഷം ലഡ്ഡു പ്രസാദമാണ് വിറ്റഴിച്ചത്. കൂടാതെ 2.74 ലക്ഷത്തോളം ഭക്തർ അന്നപ്രസാദം സ്വീകരിക്കുകയും ചെയ്തു. ഭക്തജനത്തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് വൈകുണ്ഠം ക്യൂ കോംപ്ലക്സിലെ 31 കംപാർട്ട്‌മെന്റുകളും നിറഞ്ഞുകവിഞ്ഞു. ടൈം സ്ലോട്ട് ടോക്കണുകള്‍ ഇല്ലാത്ത ഭക്തർക്ക് ദർശനത്തിനായി 20 മുതല്‍ 24 മണിക്കൂർ വരെ കാത്തുനില്‍ക്കേണ്ടി വന്നു. ക്ഷേത്രത്തിലെ പ്രസാദ വിതരണവും വലിയ തോതില്‍ നടന്നു.


Janmabhumi 1 hour ago
Home Flash News