എല്‍ജിബിടിക്യു+ വിഭാഗം ഇന്ത്യന്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമെന്ന് മോഹന്‍ ഭാഗവത്; 'അവരെ ഒറ്റപ്പെടുത്തരുത്'
എല്‍ജിബിടിക്യു+ വിഭാഗം ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അവരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പാടില്ലെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വിശാലമായ സാമൂഹിക ജീവിതത്തില്‍ അവര്‍ക്കും ഒരിടമുണ്ട് എന്നും ഭാഗവത് പറഞ്ഞു. തെലങ്കാനയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മോഹന്‍ ഭാഗവതിന്റെ പ്രതികരണം. ലോകമെമ്പാടും എല്‍ജിബിടിക്യു+ വിഭാഗക്കാര്‍ ഉള്ളതിനാല്‍, ഇന്ത്യയില്‍ അവര്‍ ഇല്ലായിരുന്നുവെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
'അവരും മനുഷ്യരാണ്. നമ്മുടെ ഇടയിലും അത്തരം അവസ്ഥകള്‍ നിലനിന്നിരുന്നു. ചിലര്‍ക്ക് ഇത് ജന്മനാ ഉള്ളതാണ്, മറ്റു ചിലര്‍ക്ക് പിന്നീട് ഉണ്ടാകുന്നതാണ്' ഭാഗവത് പറഞ്ഞു. തങ്ങള്‍ എല്‍ജിബിടിക്യു+ വിഭാഗത്തിന്റെ ഭാഗമാണെന്ന് ആളുകള്‍ തിരിച്ചറിയുന്നതിനെക്കുറിച്ചും ഭാഗവത് സംസാരിച്ചു. ചിലര്‍ അങ്ങനെ തന്നെ ജനിച്ചവരാണെങ്കില്‍ മറ്റു ചിലര്‍ ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടത്തിലാണ് ഇക്കാര്യം തിരിച്ചറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'ചിലര്‍ക്ക് ഇത് ജന്മനാ ഉള്ളതാണ്, പ്രകൃതി തന്നെ നിശ്ചയിക്കുന്നതാണത്. അതില്‍ അവര്‍ക്കോ നമുക്കോ ഒന്നും ചെയ്യാനാവില്ല; അവര്‍ ജനിച്ചത് അങ്ങനെയാണ്. എന്നാല്‍, ചിലര്‍ക്ക് മാനസികാവസ്ഥ മൂലമോ ശാരീരികമായ ചായ്വുകള്‍ മൂലമോ പിന്നീട് ഇത്തരം അവസ്ഥകള്‍ ഉണ്ടാകാം,' അദ്ദേഹം പറഞ്ഞു. എല്‍ജിബിടിക്യു+ വിഭാഗത്തിന് ഇന്ത്യന്‍ സമൂഹം മുന്‍കാലങ്ങളിലും ഇടം നല്‍കിയിട്ടുണ്ടെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.
അവരെ താഴ്ന്നവരായി കാണരുതെന്ന് നമ്മുടെ പാരമ്പര്യം പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'അവര്‍ക്കായി ഞങ്ങള്‍ നിശബ്ദമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ചില അവസ്ഥകള്‍ക്ക് ചികിത്സയുണ്ടാകാമെങ്കിലും, ചികിത്സിച്ചു മാറ്റാനാകാത്തവരും മനുഷ്യരാണെന്നും അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും തിരിച്ചറിഞ്ഞുകൊണ്ട് നമ്മുടെ പാരമ്പര്യം അവരുടെ അസ്തിത്വം അംഗീകരിച്ചിരുന്നു,' അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തിന്റെ പാരമ്പര്യങ്ങളെക്കുറിച്ചും, ഇന്ത്യന്‍ സമൂഹം അവരോട് അനുകമ്പയുള്ള സമീപനം പുലര്‍ത്തുകയും അവരെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി അംഗീകരിക്കുകയും ചെയ്തതിനെക്കുറിച്ചും ഭാഗവത് സംസാരിച്ചു. 'ഇന്നും അവര്‍ക്ക് സ്വന്തമായി ദേവതകളും ആരാധനാലയങ്ങളും ഉണ്ട്. കുംഭമേളയില്‍ പങ്കെടുക്കുന്ന മഹാമണ്ഡലേശ്വര്‍മാര്‍ പോലും അവരിലുണ്ട്