വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സമരത്തിനു മുന്നിൽ കീഴടങ്ങിയത് നരേന്ദ്രമോദിയുടെ മർക്കടമുഷ്ടി; എംഎ ബേബി
വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സമരത്തിനു മുന്നിൽ കീഴടങ്ങിയത് നരേന്ദ്രമോദിയുടെ മർക്കടമുഷ്ടിയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സമരധീരതക്ക് മുന്നിൽ പ്രധാനമന്ത്രിക്ക് കീഴടങ്ങേണ്ടിവന്നു. ടി കെ സ്മാരക പഠനഗവേഷണ കേന്ദ്രം കോട്ടയം ചങ്ങനാശേരിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വിദ്യാഭ്യാസ കാര്യങ്ങൾ തീരുമാനിക്കുന്നത് ആർഎസ്എസ് ആസ്ഥാനത്തുനിന്നാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ആർഎസ്എസ് ഏറ്റവുമധികം ഇടപെടുന്നത് സാംസ്കാരിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമാണ്. ശ്രീരാമൻ്റെ പേരിൽ വർഗീയ വിഭജനം നടത്തുകയും അതേ ശ്രീരാമൻ്റെ ക്ഷേത്രം കൊള്ളയടിക്കുകയും ചെയ്തവർ പരീക്ഷയിൽ കൊള്ളയടി നടത്തിയതിൽ അത്ഭുതമില്ല.
ടി കെ സ്മാരക പഠനഗവേഷണ കേന്ദ്രം ചങ്ങനാശേരിയിൽ സംഘടിപ്പിച്ച സെമിനാറിൽ ‘ഇന്ത്യൻ രാഷ്ട്രീയത്തിലെ സമരവഴികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി കെ സ്മാരക പഠന കേന്ദ്രം ചെയർമാൻ ടി ആർ രഘുനാഥൻ അധ്യക്ഷനായ ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ, സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, ഉൾപ്പെടെയുള്ളവർ പങ്കെടുത്തു