Select Location
All Locations
State
Region
City / District
യു.എസ് -ഇറാൻ യുദ്ധം: ഹോർമുസ് കടലിടുക്കിലെ ബദൽ പാത തള്ളി ഇറാൻ; ചർച്ചകൾക്ക് മൂന്ന് നിബന്ധനകൾ

യു.എസ് -ഇറാൻ യുദ്ധം: ഹോർമുസ് കടലിടുക്കിലെ ബദൽ പാത തള്ളി ഇറാൻ; ചർച്ചകൾക്ക് മൂന്ന് നിബന്ധനകൾ

പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ബദൽ പാത നിർദ്ദേശങ്ങൾ ഇറാൻ തള്ളി. വിഷയത്തിൽ തുടർചർച്ചകൾക്കായി മൂന്ന് പ്രധാന നിബന്ധനകളും ഇറാൻ മുന്നോട്ടുവെച്ചു. കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാന്റെ കൈകളിലാണെന്ന് സ്ഥിരീകരിക്കുന്ന വിഷയമായിരിക്കണം ആദ്യ ചർച്ചയാകേണ്ടതെന്ന് അൽ അറബിയ റിപ്പോർട്ട് ചെയ്തു. മരവിപ്പിച്ച ഇറാന്റെ വിദേശ ഫണ്ടുകൾ വിട്ടുനൽകുന്നതും ആണവവിഷയവും അതിനുശേഷമേ ചർച്ച ചെയ്യൂ എന്നും ഇറാൻ വ്യക്തമാക്കി. ജനീവ, ദോഹ, ഇസ്‌ലാമാബാദ് എന്നിവടങ്ങളിൽ വെച്ച് ചർച്ച തുടരാൻ തയ്യാറാണെന്ന് ഇറാൻ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലെ ഗതാഗതപാത പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒമാനും ഇറാനും തമ്മിൽ നടക്കുന്ന രണ്ടുദിവസത്തെ ചർച്ചകളിൽ പുരോഗതിയുള്ളതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടയിൽ, യുഎസ് ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ചർച്ചകൾ പോസിറ്റീവ് ദിശയിലാണെങ്കിലും കൂടുതൽ ഘട്ടങ്ങളിലുള്ള ചർച്ചകൾ ആവശ്യമായി വരുമെന്ന് മേഖലയിലെ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഇറാൻ നിർദ്ദേശിച്ച സുരക്ഷിത പാത മാറ്റിവെച്ച് മറ്റ് വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച എണ്ണക്കപ്പൽ നാവിക മൈനിൽ തട്ടി തകർന്നു. ഹോർമുസ് കടലിടുക്ക് ഇനി യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് ഇറാൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി

യുദ്ധത്തിന്റെ 149-ാം ദിവസത്തിലും ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാന്റെ കൈകളിലാണെന്നും, അനുവാദമില്ലാതെ ഒരു പക്ഷിക്ക് പോലും കടന്നുപോകാനാകില്ലെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മുന്നറിയിപ്പ് ലംഘിച്ച് സഞ്ചരിച്ച ആറ് കപ്പലുകൾ തടഞ്ഞതായും ഐആർജിസി വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ധാരണാപത്രം അമേരിക്ക ബോധപൂർവ്വം ലംഘിച്ചതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ഇറാൻ നിർദ്ദേശിച്ച സുരക്ഷിത പാതയ്ക്ക് പകരം യുഎസ് സ്വന്തമായി നിർദ്ദേശിച്ച ബദൽ പാതയിലൂടെ സഞ്ചരിക്കാൻ കപ്പലുകളെ പ്രേരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധാനന്തര സംക്രമണ ഘട്ടത്തിൽ ഗതാഗത ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഇറാനാണ് പൂർണ്ണ അധികാരമെന്നും അദ്ദേഹം വ്യക്തമാക്കി.


News18Kerala 1 hour ago
Home Flash News