Select Location
All Locations
State
Region
City / District
മെസിയെയും മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ

മെസിയെയും മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ

അര്‍ജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയയും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നുവെന്ന് കെ പി നൗഷാദലി എംഎൽഎ. പൊന്നാനിയിൽ നടത്തുന്ന മലബാർ തിണ്ടീസ് കൾച്ചറൽ ബിനാലെയിലേക്ക് പ്രമുഖർ എത്തുമെന്നും നൗഷാദലി പറഞ്ഞു. പൊന്നാനിയിൽ വെച്ച് നടന്ന കുടുംബസംഗമത്തിലാണ് കെ പി നൗഷാദലിയുടെ പ്രഖ്യാപനം.

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, ന്യൂയോർക്ക് സിറ്റിയുടെ മേയർ സൊഹ്‌റാൻ മംദാനി, ഷാറുഖ് ഖാൻ, എ ആർ റഹ്മാൻ, ശ്രേയാ ഘോഷാൽ തുടങ്ങിയവരെ ബിനാലെയിലേക്ക് കൊണ്ടുവരാൻ ആലോചനയുണ്ടന്ന് നൗഷാദലി പറഞ്ഞു. പറഞ്ഞ പ്രമുഖരിൽ 75 ശതമാനം പേരെങ്കിലും വരുമെന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ടയെന്നും നൗഷാദലി പറഞ്ഞു.


News18Kerala 15 days ago
Home Flash News