Select Location
All Locations
State
Region
City / District
മദ്യനയം; ശക്തമായ പ്രതിഷേധമുണ്ടായിട്ടും കരാറിൽ നിന്നും പിന്മാറാത്തത് മുഖ്യമന്ത്രിക്ക് മദ്യ കമ്പനിയോടുള്ള വിധേയത്വം കാരണം: പി രാജീവ്‌

മദ്യനയം; ശക്തമായ പ്രതിഷേധമുണ്ടായിട്ടും കരാറിൽ നിന്നും പിന്മാറാത്തത് മുഖ്യമന്ത്രിക്ക് മദ്യ കമ്പനിയോടുള്ള വിധേയത്വം കാരണം: പി രാജീവ്‌

മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌. ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും കരാറിൽ നിന്നും പിന്മാറാത്തത് അത്രമേൽ മുഖ്യമന്ത്രിക്ക് മദ്യ കമ്പനിയോടുള്ള വിധേയത്വം കാരണമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭക്ക് ഉള്ളിൽ കൂട്ടു ഉത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് കൺവീനർ സ്ഥാനം മാറ്റം ചില മാധ്യമങ്ങളുടെ ഭാവന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നടത്തുന്നത് വാചക കസർത്താണെന്നും വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ എന്തു കൊണ്ട് പൊതു മേഖല സ്ഥാപനങ്ങളുടെ പേര് വിട്ടു പോയെന്നും രാജീവ് ചോദിച്ചു.

കരിമണൽ ഖനനം പൂർണമായും പൊതുമേഖലയിൽ നടത്തണമെന്നും തന്ത്ര പ്രധാന മേഖലകളിൽ സ്വകാര്യവത്കരണം ആപത്താണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യാ മൂലധനം സിപിഐഎം എതിർക്കുന്നില്ലെന്നും എന്നാൽ തന്ത്ര പ്രധാന മേഖലയിലെ സ്വകാര്യവത്കരണം ആപത്താണെന്നും അദ്ദേഹം പറഞ്ഞു.


Kairali News 2 hours ago
Home Flash News