Select Location
All Locations
State
Region
City / District
ഇ.‍ഡി റെയ്ഡിനെക്കുറിച്ച് അറിയില്ല; സി.പി.എം. ആരോപണം തള്ളി കോണ്‍ഗ്രസ്

ഇ.‍ഡി റെയ്ഡിനെക്കുറിച്ച് അറിയില്ല; സി.പി.എം. ആരോപണം തള്ളി കോണ്‍ഗ്രസ്

സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടുകളുടെ പേരില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ നടക്കുന്ന ഇ.‍ഡി റെയ്ഡിനെക്കുറിച്ച് കേരള പൊലീസിന് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി തേടിയത് കേന്ദ്രസേനകളുടെ സഹായമാണ്. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നെന്ന പ്രചാരണം വേണ്ടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

റെയ്ഡിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ് തിരുവനന്തപുരത്ത് പറഞ്ഞു. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. വന്‍തുക കൈപ്പറ്റിയ രണ്ടുപേര്‍ മന്ത്രിസഭയിലുണ്ടെന്ന ആരോപണത്തിന്, അതൊക്കെ കോടതിയില്‍ വന്നുപോയ കാര്യങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഎമ്മിന്റെ തായ്‌വേര് ഇളക്കിയ കേസെന്ന് മാത്യു കുഴല്‍ നാടന്‍ തൊടുപുഴയില്‍ പറഞ്ഞു.

പ്രതിരോധം തീര്‍ത്ത് സിപിഎം പിണറായി വിജയന്‍റെ വീടുകളിലെ റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന ആരോപണവുമായി പ്രതിരോധം തീര്‍ത്ത് സിപിഎം. പ്രതിപക്ഷനേതാവിനെ ലക്ഷ്യം വച്ചുള്ള ആക്രമണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി ആരോപിച്ചു. ഇഡിയെ ഉപയോഗിച്ച് പിണറായിയെയോ സിപിഎമ്മിനെയോ ദുര്‍ബലപ്പെടുക്കാനാവില്ലെന്ന് അടിയന്തര സിപിഎം സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ജനകീയ രീതിയില്‍ പ്രതിരോധിക്കുമെന്നു സിപിഎം ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് തന്നെ പ്രതിഷേധവുമായി സിപിഎം തെരുവിലിറങ്ങി . പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ നടന്ന പ്രതിഷേധത്തിന് എം വി ഗോവിന്ദനുമെത്തി

സിഎംആര്‍എല്ലുമായി പിണറായിയുടെ മകള്‍ വീണ നടത്തിയ സാമ്പത്തിക ഇടപാടിനെപ്പറ്റിയുടെ ഇഡി റെയ്ത് പിണറായിയെ ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് സിപിഎം തെരുവിലിറങ്ങറിയത് . പിണറായിയുടെ കണ്ണൂരിലെ നാട്ടിൽ നിന്നു തന്നെയാണ് ഇ.ഡി റൈഡിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പി ജയരാജൻ. കെ കെ രാകേഷ് . എം. വി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളും 100 കണക്കിന് അണികളും പിണറായിയുടെ വീടിനു മുൻപിലേക്ക് പാഞ്ഞെത്തി .

മുഖ്യമന്ത്രി വിഡി സതീശന്‍റെ പ്രധാനമന്ത്രിയെ കണ്ടതിന് ശേഷമാണ് റെയ്ഡെന്ന് ആദ്യം സമൂഹമാധ്യമത്തിലൂടെ ആരോപിച്ചത് കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയാണ് . സതീശന്‍റെ കൂടിക്കാഴ്ചക്ക് തൊട്ടുപിന്നാലെയാണ് റെയ്ഡ് എന്ന് പരസ്യമാായി പറഞ്ഞ് പി ജയരാജനും എത്തി . വി ഡി സതീശനും വി ഡി സവർക്കറും പേരിൽ മാത്രമല്ല സാമ്യം ഉള്ളതെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു . ഇ.ഡി ഉദ്യോഗസ്ഥർ യജമാനന്മാരെ തൃപ്‌തിപ്പെടുത്താൻ വന്ന ഭൃത്യന്മാർ ആണെന്നും വീണാ വിജയൻ ചെയ്ത സേവനത്തിനുള്ള പണമാണ് വാങ്ങിയത്, അത് കൈകൂലി അല്ല എന്നും എം വി ജയരാജനും പറഞ്ഞു.പ്രതിപക്ഷനേതാവിനെ ലക്ഷ്യം വച്ചുള്ള ആക്രമണമെന്നും റെയ്ഡില്‍ യുഡിഎഫ് സര്‍ക്കാരിന് പങ്കുണ്ടോയെന്നും ചോദ്യം ഉയര്‍ത്തി നേതൃത്വത്തില്‍ നിന്നും ആദ്യമെത്തിയത് ജനറല്‍ സെക്രട്ടറി എം എ ബേബിയാണ്.

പാര്‍ട്ടി എത്തിയ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പത്തുമണിക്ക് എകെജി സെന്‍ററില്‍ അടിയന്തിര സെക്രട്ടറിയേറ്റ് ചേര്‍ന്നാണ് സംസ്ഥാന സെക്രട്ടറി നിലപാട് പ്രഖ്യാപിച്ചത്. ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പിണറായി വിജയന് പങ്കെടുക്കാനായില്ല. സംസ്ഥാന സമിതി അംഗങ്ങളാണ് വി ശിവന്‍കുട്ടി. വി ജോയി , ജോണ്‍ ബ്രിട്ടാസ് എന്നിവരെ എകെ ജെ സെന്‍ററിലെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് വിളിച്ചു വരുത്തി. പിണറായിയെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പകപോക്കലെന്നും ഇതുകൊണ്ടൊന്നും പിണറായിയെയും സിപിഎമ്മിനെയും തകര്‍ക്കാനാവില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . ‍യുഡിഎഫ് ബിജെപി ഡീല്‍ എന്ന് സ്ഥാപിക്കാനാണ് സിപിഎം ശ്രമം ​

ഇതിനിടെ നേതാക്കളും പ്രവര്‍ത്തകരും റെയ്ഡ് നടക്കുന്ന തിരുവനന്തപുരത്തെ വസതിക്ക് മുന്നില്‍ പ്രതിഷേധം തീര്‍ത്തു. വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീടിന് മുന്നിലേക്കെത്തി. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം എം വി ഗോവിന്ദന്‍ നേരെ എത്തിയത് തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിന് മുന്നില്‍ നടന്ന പ്രതിഷേധത്തിലേക്ക് . ​ വളഞ്ഞിട്ടടിച്ചോളൂ പക്ഷെ സംഘപരിവാറിന് മുന്‍മ്പില്‍ കുമ്പിടില്ല അവസാനം ശ്വാസം വരെയും പോരാടുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഹമ്മദ് റിയാസ് പ്രതികരണവുമായി എത്തി. റെയ്ഡ് നടന്ന കോഴിക്കോട് കോട്ടുളിയിലെ മുഹമ്മദ് റിയാസിൻ്റെ വീടിന് സമീപവും സി പി എം പ്രതിഷേധ പ്രകടനം നടത്തി . ഇ ഡി യെ അടിച്ചിറക്കാൻ കോട്ടുളിയിലെ നാട്ടുകാർ മതിയെന്നും പക്ഷേ ഞങ്ങൾ അത് ചെയ്യില്ലെന്നു സി പി എം കോഴിക്കോട് ജില്ല സെക്രട്ടറി എം മെഹ്ബൂബ് പറഞ്ഞു. വി ഡി സതീശന്‍ മോദിയെ കണ്ടതിന് ശേഷമാണ് റെയ്ജഡ് എന്നും പിണറായിയെ വേട്ടയാടാനാണ് ലക്ഷ്യമെന്ന് ആരോപിക്കുമ്പോഴും വീണയുടെ സാമ്പത്തിക ഇടപാടുകള്‍ നിയമപരമായിരുന്നു സ്ഥാപിക്കാനും സിപിഎം നേതാക്കള്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്


Manorama News 45 minutes ago
Home Flash News