Select Location
All Locations
State
Region
City / District
സിഡ്നി വിമാനത്താവളം വളഞ്ഞ് പൊലീസ്!: ‘​അവരെത്തുന്നു മാതൃരാജ്യത്തേക്ക്’; ആ സ്ത്രീകളെ കാത്ത് ​ക്യാമറക്കണ്ണുകളും

സിഡ്നി വിമാനത്താവളം വളഞ്ഞ് പൊലീസ്!: ‘​അവരെത്തുന്നു മാതൃരാജ്യത്തേക്ക്’; ആ സ്ത്രീകളെ കാത്ത് ​ക്യാമറക്കണ്ണുകളും

സിഡ്നി∙ സിഡ്നി രാജ്യാന്തര വിമാനത്താവളത്തിലെ അറൈവൽ ഹാളിൽ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഒരു വിമാനത്തിലെ യാത്രക്കാരുടെ വരവ് പ്രതീക്ഷിച്ചാണ് ഈ അസാധാരണ നീക്കം. വിമാനത്താവളത്തിൽ വലിയ മാധ്യമ സാന്നിധ്യവുമുണ്ട്.

ഐഎസിൽ ചേർന്ന ചിലരുടെ ഭാര്യമാരും കുട്ടികളും സിറിയയിൽ നിന്ന് മടങ്ങിവരുന്നത് പ്രതീക്ഷിച്ചാണ് ഈ സന്നാഹം. ഇവർക്ക് സഹായം നൽകില്ലെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തീവ്രവാദ സംഘടനയിൽ ചേരാനും കുട്ടികളെ അത്തരം സാഹചര്യത്തിൽ നിർത്താനും ഭയാനകമായ തീരുമാനം എടുത്തവരാണ് ഇവരെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഘത്തിൽ കുറ്റകൃത്യങ്ങൾ ചെയ്തവർ ഉണ്ടെങ്കിൽ അവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരും.ഒരു ദശാബ്ദത്തിലേറെയായി ഇവരുടെ വരവിനായി നിയമപാലകരും രഹസ്യാന്വേഷണ ഏജൻസികളും തയ്യാറെടുക്കുന്നുണ്ട്. ഇവരെ നിരീക്ഷിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ദീർഘകാല പദ്ധതികളുണ്ട്. ഓസ്‌ട്രേലിയൻ ജനതയുടെ സുരക്ഷയാണ് സർക്കാരിന്റെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

2019 മുതൽ സിറിയയുടെ വടക്കുകിഴക്കൻ മേഖലയിലെ തടങ്കൽ ക്യാംപുകളിൽ ഐസിസുമായി ബന്ധമുള്ള ഓസ്‌ട്രേലിയക്കാർ കുടുങ്ങിക്കിടക്കുകയാണ്. സിറിയയിൽ നിന്ന് യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും ദോഹയിൽ നിന്ന് സിഡ്നിയിൽ ഇറങ്ങാൻ പോകുന്ന ഖത്തർ എയർവേയ്സ് വിമാനത്തിലാണെന്ന് വരുന്നത്. വെള്ളിയാഴ്ച ബസ്‌റയിൽ അൽ-റോജ് തടങ്കൽ ക്യാംപിൽ നിന്ന് പുറപ്പെട്ട സംഘം പിന്നീട് ഡമാസ്കസിലെത്തി, നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള വിമാന ടിക്കറ്റുകൾ വാങ്ങി. മടങ്ങിവരുന്ന സംഘത്തിൽ മൂന്നിൽ രണ്ട് ഭാഗവും കുട്ടികളാണ്.സർക്കാർ ഓസ്‌ട്രേലിയക്കാരെ അനാവശ്യ അപകടസാധ്യതകളിലേക്ക് തള്ളിയിട്ടതായി നാഷനൽസ് നേതാവ് മാറ്റ് കാനവൻ അവകാശപ്പെട്ടു.ഈ വ്യക്തികളിൽ ചിലർക്കെതിരെ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് മുൻ വരവുകളിൽ നിന്ന് ഞങ്ങൾക്കറിയാം, അതിനാൽ ഇത് അപകടമാണ് മാറ്റ് കാനവൻ കൂട്ടിചേർത്തു.

കമ്മ്യൂണിറ്റി ഇന്റഗ്രേഷൻ പ്രോഗ്രാമുകൾ, ചികിത്സാ പിന്തുണ തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടായ്മയിലെ കുട്ടികളോട് ആവശ്യപ്പെടുമെന്ന് എഎഫ്പി കമ്മീഷണർ ക്രിസി ബാരറ്റ് അറിയിച്ചിട്ടുണ്ട്. നേരത്തെ ഇത്തരത്തിൽ വന്നവരിൽ ചിലർ വിമാനത്തിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ തന്നെ ഓസ്ട്രേലിയൻ സർക്കാർ അറസ്റ്റ് ചെയ്തിരുന്നു.


Manorama News 1 hour ago
Home Flash News