Select Location
All Locations
State
Region
City / District
മുസ്ലിം ലീഗ് നിലപാട് മാറ്റി; ഒടുവില്‍ വിജയ്ക്ക് പിന്തുണ, വിസികെയും, അഭിനന്ദിച്ച് സ്റ്റാലിന്‍

മുസ്ലിം ലീഗ് നിലപാട് മാറ്റി; ഒടുവില്‍ വിജയ്ക്ക് പിന്തുണ, വിസികെയും, അഭിനന്ദിച്ച് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ അഞ്ച് ദിവസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. വിജയ് നേതൃത്വം നല്‍കുന്ന ടിവികെ സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് ഉറപ്പായി. വിസികെ, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികള്‍ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഡിഎംകെക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന നിലപാടായിരുന്നു മുസ്ലിം ലീഗ് എടുത്തിരുന്നത്. എന്നാല്‍ ഇന്ന് അവര്‍ നിലപാടില്‍ മാറ്റം വരുത്തി.

കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പിന്തുണ നല്‍കിയതോടെ 116 അംഗങ്ങളുടെ പിന്തുണ വിജയ്ക്ക് ലഭിച്ചിരുന്നു. എങ്കിലും 118 എന്ന കേവല ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കില്ല എന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍ നിലപാട് എടുത്തതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഇന്ന് വിസികെക്ക് പിന്നാലെ മുസ്ലിം ലീഗ് കൂടി പിന്തുണച്ചതോടെ വിജയ്ക്ക് 120 എംഎല്‍എമാരുടെ പിന്തുണയായി. ഇനി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാം.


One India Malayalam 1 hour ago
Home Flash News