Select Location
All Locations
State
Region
City / District
കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ആക്സിസ് മൈ ഇന്ത്യയുടെ പ്രദീപ് ഗുപ്ത നടത്തിയ എക്സിറ്റ് പോളിലെ ഒരു പ്രവചനം ശരിയായി. എംജിആറിനും ജയലളിതയ്‌ക്കും ശേഷം വീണ്ടും സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമെന്ന പ്രവചനമാണ് കൃത്യമായത്. പക്ഷെ വിജയ് കേവലഭൂരിപക്ഷം നേടി മുഖ്യമന്ത്രിയായകുമെന്ന പ്രദീപ് ഗുപ്തയുടെ പ്രവചനം പക്ഷെ തെറ്റി. പക്ഷെ 50 വര്‍ഷം മുന്‍പ് തമിഴ്നാട്ടില്‍ ആഞ്ഞടിച്ച എംജിആര്‍ എന്ന സിനിമാസൂപ്പര്‍ സ്റ്റാറിന് അനുകൂലമായ തരംഗം പോലൊന്ന് ഇപ്പോള്‍ തമിഴ്നാട്ടിലും ആ‌ഞ്ഞുവീശിയിരിക്കുന്നു. 953ലാണ് എംജിആര്‍ ഡിഎംകെയില്‍ ചേര്‍ന്നത്. 1972ലാണ് എംജിആര്‍ ഡിഎംകെയില്‍ നിന്നും പിരിഞ്ഞ് സ്വന്തം പാര്‍ട്ടി എഐഎഡിഎംകെ രൂപീകരിച്ചത്. അതിന് ശേഷം എംജിആര്‍ യുഗമായിരുന്നു തമിഴ്നാട്ടില്‍ കണ്ടത്. എംജിആറിന് ശേഷം പിന്നീട് തമിഴ്നാട്ടില്‍ ആഞ്ഞുവീശിയത് മറ്റൊരു സിനിമാതാരമായ ജയലളിതയുടെ വിജയമാണ്. ഇതേ താരപ്രഭയുടെ വിജയമാണ് നടന്‍ വിജയും സൃഷ്ടിച്ചത്. വെറും 51 വയസ്സ് മാത്രം പ്രായമുള്ള ദളപതി വിജയ് എന്ന സൂപ്പര്‍ സ്റ്റാര്‍ ദശകങ്ങളായി തമിഴ്നാടിനെ ഭരിച്ചിരുന്ന ഡിഎംകെയെ കടപുഴക്കുകയായിരുന്നു. ഏകദേശം 105 സീറ്റുകളിലാണ് വിജയിന്റെ ടിവികെ മുന്നേറിയത്. ഇത് അവിശ്വസനീയമായിരുന്നു. തമിഴ്നാട് ജനത ഇപ്പോഴും എത്രത്തോളം സിനിമതാരപ്രഭയുടെ വലയത്തിലാണ് എന്ന സൂചനയാണ് ടിവികെയുടെ വിജയം നല്‍കുന്ന സൂചന.

ഡിഎംകെയുടെ അഴിമതി ഭരണവും ദുരഹങ്കാരവുമാണ് ജനം അവിടെ തൂത്തെറിഞ്ഞത്. ഡിഎംകെയെ പിന്നീലാക്കി അവിടെ എഐഎഡിഎംകെ-ബിജെപി സഖ്യം 64 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു എന്നതും ഡിഎംകെയ്‌ക്കെതിരെ എത്ര വലിയ ഭരണവിരുദ്ധ വികാരമാണ് ആഞ്ഞുവീശിയത് എന്നതിന്റെ സൂചനയാണ്.


Janmabhumi 1 hour ago
Home Flash News