Select Location
All Locations
State
Region
City / District
ഒരു കഥയുണ്ട് പറയട്ടേ... പൃഥ്വിരാജ് - നിസാം ബഷീർ ടീമിന്റെ ഐ നോബഡി ടീസർ

ഒരു കഥയുണ്ട് പറയട്ടേ... പൃഥ്വിരാജ് - നിസാം ബഷീർ ടീമിന്റെ ഐ നോബഡി ടീസർ

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന 'ഐ നോബഡി' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നിരൂപക - പ്രേക്ഷക പ്രശംസ നേടിയ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' (I Nobody) സുപ്രിയ മേനോനാണ് നിർമ്മിക്കുന്നത്. ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ജോണറിൽ എത്തുന്ന സിനിമയാകും ‘ഐ നോബഡി’ എന്നാണ് ടീസർ നൽകുന്ന സൂചന. ജേക്സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. 

ഈ വർഷം ജൂലൈ മാസത്തിൽ ആഗോള റിലീസായി 'ഐ നോബഡി' തിയേറ്ററുകളിൽ എത്തും. മമ്മൂട്ടി, മോഹന്‍ലാല്‍, മഹേഷ് നാരായണന്‍ ചിത്രമായ 'പേട്രിയറ്റ്' സിനിമയുടെ പ്രദർശനത്തിനിടയിൽ ഐ നോബഡിയുടെ ടീസർ പ്രദർശിപ്പിച്ചിരുന്നു. ടീസറിന് മികച്ച വരവേൽപാണ്‌ തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. തുടർന്ന് യൂട്യുബിലും മികച്ച പ്രതികരണത്തോടെ ടീസർ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുകയാണ്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.


News18Kerala 1 hour ago
Home Flash News