Select Location
All Locations
State
Region
City / District
പേട്രിയറ്റിനൊപ്പം മറ്റൊന്ന് കൂടി; പൃഥ്വിരാജ് - നിസാം ബഷീർ ടീമിന്റെ 'ഐ നോബഡി' ടീസർ

പേട്രിയറ്റിനൊപ്പം മറ്റൊന്ന് കൂടി; പൃഥ്വിരാജ് - നിസാം ബഷീർ ടീമിന്റെ 'ഐ നോബഡി' ടീസർ  

എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'ഐ നോബഡി'ക്കുണ്ട്

പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran), പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഐ നോബഡി' (I Nobody movie) എന്ന ചിത്രത്തിന്റെ ടീസർ മെയ് 1ന് പ്രേക്ഷകരിലേക്കെത്തുന്നു. സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയ മേനോനാണ് നിർമ്മിക്കുന്നത്. ട്രെൻഡ് സ്റ്റെർ ജേക്സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. ഈ വർഷം ജൂലൈ മാസത്തിൽ ആഗോള റിലീസായി ഐ നോബഡി പ്രദർശനത്തിനെത്തും.

മെയ് 1ന് 600ൽ അധികം സ്‌ക്രീനുകളിലായി റിലീസ് ചെയ്യുന്ന മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രമായ 'പേട്രിയറ്റ്' സിനിമയുടെ പ്രദർശനത്തിനിടയിലായിരിക്കും തിരഞ്ഞെടുക്കപ്പെട്ട ചില തീയേറ്ററുകളിലൂടെ 'ഐ നോബഡി'യുടെ ടീസർ റിലീസ് ചെയ്യുക. അതോടൊപ്പം യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ ഇടങ്ങളിലും ചിത്രത്തിന്റെ ടീസർ എത്തും.
'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'ഐ നോബഡി'ക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സോഷ്യോ- പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ജോണറിലാണ് ചിത്രമൊരുങ്ങുന്നത്.


News18Kerala 15 hours ago
Home Flash News