Select Location
All Locations
State
Region
City / District
ചെന്നൈ – ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരാണോ നിങ്ങള്‍? ഈ തീയതികളിൽ പത്ത് ട്രെയിനുകള്‍ വരെ റദ്ദാക്കും, അറിയാം…

ചെന്നൈ – ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരാണോ നിങ്ങള്‍? ഈ തീയതികളിൽ പത്ത് ട്രെയിനുകള്‍ വരെ റദ്ദാക്കും, അറിയാം…

ബെംഗളൂരു റെയിൽപാതയിൽ യാർഡ് ജോലികള്‍ നടക്കുന്നതിനാൽ ട്രെയിനുകള്‍ റദ്ദാക്കുകയും വ‍ഴിതിരിച്ചു വിടുകയും ചെയ്യുമെന്ന് അറിയിച്ച് ദക്ഷിണ റെയിൽവേ. മെയ് 29 മുതൽ ജൂലൈ ഏ‍ഴ് വരെയാണ് നിയന്ത്രണങ്ങളുണ്ടാവുക. ചെന്നൈ മുതൽ ബെംഗളൂരു വരെ യാത്ര ചെയ്യുന്നവർക്കാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുക. പത്ത് ട്രെയിൻ സർവീസുകളാണ് റദ്ദാക്കുന്നതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുണ്ട്.

ജൂലൈ മൂന്നിനും ജൂലൈ ഏ‍ഴിനുമിടിയിൽ റദ്ദാക്കപ്പെടുന്ന ട്രെയിനുകള്‍

 ചെന്നൈ -ബെംഗളൂരു, ചെന്നൈ -മൈസൂരു
 ചെന്നൈ സെൻട്രൽ – അശോകപുരം കാവേരി എക്സ്പ്രസ്
 അശോകപുരം – ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ്
 ചെന്നൈ -ബെംഗളൂരു സൂപ്പർഫാസ്റ്റ് മെയിൽ
 യശ്വന്ത്പൂർ -ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
 മൈസൂരു – ചെന്നൈ സൂപ്പ്ർഫാസ്റ്റ് എക്സ്പ്രസ്
 ചെന്നെയ്ക്കും ജോലാർപ്പെട്ടയ്ക്കും ഇടയിലുള്ള മെമു സർവീസുകള്‍

 മെയ് 29, ജൂണ്‍ രണ്ട്, ഏ‍ഴ്, 19, 23, ജൂലൈ മൂന്ന് എന്നീ തീയതികളിൽ ട്രെയിൻ സമയം പുനഃക്രമീകരിക്കും. മുപ്പത് മിനിറ്റ് മുതൽ മൂന്ന് മണിക്കൂർ വരെ ട്രെയിൻ വൈകാനും സാധ്യതയുണ്ട്. പുതുക്കിയ സമയക്രമം ബാധിക്കുന്ന ട്രെയിൻ സർവീസുകള്‍ മൈസൂരു – റെനിഗുണ്ട സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എസ്‌എംവിറ്റി ബെംഗളൂരു– ന്യൂ ടിൻസുകിയ എക്സ്പ്രസ് കാവേരി എക്സ്പ്രസ് ഹാത്തിയ – ബെംഗളൂരു എക്സ്പ്രസ്

വ‍ഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ ജൂണിനും ജൂലൈക്കും ഇടയിൽ തിരഞ്ഞെടുക്കപ്പെട്ട തീയതികളിലാണ് ട്രെയിൻ വ‍ഴിതിരിച്ചുവിടുക.

 മൈസൂരു – ഹൗറ എക്സ്പ്രസ്
 എസ്‌എംവിറ്റി ബെംഗളൂരു – ഗുവാഹത്തി എക്സ്പ്രസ്
 ഹാത്തിയ – ബെംഗളൂരു എക്സ്പ്രസ് ദാദർ – പുതുച്ചേരി എക്സ്പ്രസ്
 എറണാകുളം – ബെംഗളൂരു വന്ദേ ഭാരത്

 ജോളാർപെട്ടൈ–കെഎസ്ആർ ബെംഗളൂരു മെമു ട്രെയിൻ ജൂലൈ 7-ന് ഭാഗികമായി റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആ ദിവസം ദേവനഗോന്തി വരെയേ സർവീസ് ഉണ്ടാകുകയുള്ളൂ.


Kairali News 1 hour ago
Home Flash News