‘ഇന്നലെ മോദിയുടെ ലക്ഷ്യങ്ങൾ പരാജയപ്പെട്ടു, പഞ്ചായത്തുകളിൽ വനിതാ സംവരണം നടപ്പിലാക്കിയത് രാജീവ് ഗാന്ധി’; രേവന്ത് റെഡ്ഡി
ലോക്‌സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും പ്രശംസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഭരണഘടനയെ അട്ടിമറിക്കാൻ ആണ് ബിജെപി ശ്രമം. അധികാര തുടർച്ച ലക്ഷ്യം വച്ചാണ് ബില്ല് കൊണ്ട് വന്നത്.
ഇന്നലെ മോദിയുടെ ലക്ഷ്യങ്ങൾ പരാജയപ്പെട്ടു. പഞ്ചായത്തുകളിൽ വനിതാ സംവരണം നടപ്പിലാക്കിയത് രാജീവ് ഗാന്ധി. ഒരു വനിതാ പോലും ബിജെപി അധ്യക്ഷയായിട്ടില്ല 543 ലോക്സഭ സീറ്റുകളിൽ വനിത സംവരണം കൊണ്ട് വരൂ. ഞങ്ങൾ പിന്തുണയ്ക്കാം. നിയമങ്ങൾ കൃത്യതയോടെ നടപ്പിലാക്കണം. ഉദ്ദേശശുദ്ധിയോടെ വേണം നിയമങ്ങൾ തയ്യാറാക്കാൻ. പ്രധാനമന്ത്രി ദുഷ്ചിന്തകൾ മാറ്റണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ ബില്ലുകളെ എതിർത്തതിന് ഇന്ത്യ ബ്ലോക്കിലെ സഖ്യകക്ഷികളെയും അവരുടെ നേതാക്കളെയും അദ്ദേഹം പ്രശംസിച്ചു. ഈ ബില്ലുകളെ പരാജയപ്പെടുത്താൻ ഒന്നിച്ചു നിന്ന് എതിർപ്പിനെ നേരിട്ട വിവിധ സഖ്യകക്ഷികളുടെ നേതാക്കൾക്ക് ഞാൻ നന്ദി പറയുന്നു,എം കെ സ്റ്റാലിൻ ഗാരു, ശ്രീമതി മമത ബാനർജി ജി, ശ്രീ അഖിലേഷ് യാദവ് ജി, ശ്രീ ശരദ് പവാർ ജി, ശ്രീ ഉദ്ധവ് താക്കറെ ജി, ശ്രീ ലാലു പ്രസാദ് യാദവ് ജി, ശ്രീ ഹേമന്ത് സോറൻ ജി, ശ്രീ ഫാറൂഖ് അബ്ദുള്ള ജി, ശ്രീ നവീൻ പട്നായിക് ജി, ശ്രീ അരവിന്ദ് കെജ്‌രിവാൾ ജി, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതാക്കൾ തുടങ്ങിയവർക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.