സംസ്ഥാന ടെലിവിഷൻ അവാർഡ്: അപേക്ഷകൾ ഏപ്രിൽ 20 വരെ
2025-ലെ സംസ്ഥാന ടെലിവിഷൻ അവാർഡിനായിട്ടുള്ള അപേക്ഷകൾ ക്ഷണിച്ചു. 2026 ഏപ്രിൽ 20 വരെ അപേക്ഷകൾ നൽകാം. 2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്‌തതോ ആയ ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ തുടങ്ങിയ പരിപാടികൾ, ഈ കാലയളവിൽ പ്രസാധനം ചെയ്ത ടെലിവിഷൻ സംബന്ധിയായ പുസ്‌തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലി വിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. പരിപാ ടികൾ ഹാർഡ് ഡിസ്ക്ക്/പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറവും നിബന്ധനകളും അക്കാദമി വെബ്‌സൈറ്റായ www.keralafilm.com ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
തിരുവനന്തപുരം സെൻ്റ് ജോസഫ്‌സ് സ്കൂളിനു സമീപമുള്ള സ്റ്റാച്യൂ റോഡിലെ അർച്ചന ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അക്കാദമി യുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകൾ 2026 ഏപ്രിൽ 20 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കേണ്ടതാണ്.