കാസർഗോഡ് ചിൻമയ വിദ്യാലയത്തിൽ പരീക്ഷയെഴുതിയ 38 വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവച്ച് സിബിഎസ്ഇ
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയ 38 വിദ്യാർത്ഥികളുടെ പരീക്ഷഫലം തടഞ്ഞു വെച്ചു. കാസർഗോഡ് ചിൻമയ വിദ്യാലയത്തിൽ പരീക്ഷയെഴുതി വിദ്യാർത്ഥികളുടെ ഫലമാണ് സിബിഎസ്ഇ തടഞ്ഞത്. സംസ്കൃതം കമ്യൂണിക്കേറ്റീവ് രണ്ടാം വിഷയമായി എടുത്ത വിദ്യാർത്ഥികളുടെ ഫലമാണ് തടഞ്ഞുവെച്ചത്. രജിസ്ട്രേഷൻ സമയത്ത് വിഷയത്തിൻ്റെ കോഡ് രേഖപ്പെടുത്തിയതിൽ സ്‌കൂളിന് വന്ന പിഴവാണ് പ്രശ്‌നത്തിന് കാരണമായത്. പിഴവ് സംഭവിച്ചിരുന്നുവെന്ന് സ്കൂൾ അധികൃതർ. സിബിഎസ്ഇ പിഴവ് തിരുത്താൻ അനുമതി നൽകാത്തതിനാൽ.
സ്കൂൾ അധികൃതർ കോടതിയെ സമീപിച്ചിരുന്നു. കോടതി അനുകൂല വിധി നൽകിയതോടെയാണ് വിഷയത്തിന്റെ കൂട് തിരുത്തി വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചത്. പരീക്ഷ എഴുതിയ ശേഷം ഫലം തടഞ്ഞു വച്ചതിൽ ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും. വിദ്യാർത്ഥികളുടെ ഇംപ്രൂവ്മെന്റ് എക്സാം, പ്ലസ് ടു അഡ്മിഷൻ തുടങ്ങിയവയിൽ ആശങ്ക