Select Location
All Locations
State
Region
City / District
#‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. യൂദാസ് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തു. കുറച്ച് സ്വർണത്തിന് വേണ്ടി എൽഡിഎഫ് അയ്യപ്പനെ ഒറ്റി. എൽഡിഎഫ് സ്വർണം മോഷ്ടിച്ചു. സ്വർണം കട്ടവർക്കൊപ്പം ഉന്നത കോൺഗ്രസ് നേതാവ് നിൽക്കുന്ന ചിത്രം പുറത്തുവന്നെന്നും രാജ്നാഥ് സിങ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും തീവ്ര സംഘടനകൾക്കൊപ്പമാണെന്നും രാജ്നാഥ് സിങ് ആരോപിച്ചു. എറണാകുളം പറവൂരിൽ എൻഡിഎ സ്ഥാനാർത്ഥി വത്സല പ്രസന്നകുമാരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പരാമർശം.

യുഡിഎഫിന്റെയും എൽഡിഎഫിന്റെയും കൊടികൾ വേറെയാണെങ്കിലും ചിന്തകൾ ഒന്നാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഇരുമുന്നണികളും സമൂഹത്തെ ഭിന്നിപ്പിച്ചു. കേരളത്തെ കൊള്ളയടിച്ചുവെന്നും അഴിമതി മുന്നണിയാണ് ഇരുവരുടേതുമെന്നും രാജ്നാഥ് സിങ് വിമർശിച്ചു.

സാധാരണക്കാരുടെ സമ്പാദ്യം കൊള്ളയടിച്ചവർക്കെതിരെ നടപടി വേണമെന്ന് അദേഹം ആവശ്യപ്പെട്ടു. പൊൻമാൻ എന്ന പേരിൽ സിനിമ ഇറങ്ങിയിരുന്നു. സ്വർണത്തോടുള്ള ആർത്തിയാണ് കാണിച്ചത്. ശരിക്കും പൊൻമാൻ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ചില ആളുകളാണെന്ന് രാജ്നാഥ് സിങ് വിമർശിച്ചു. കേരളത്തിൽ ദൈവവും മനുഷ്യരും സുരക്ഷിതരല്ലെന്ന് അദേഹം കുറഞ്ഞു. മുനമ്പത്ത് എൽഡിഎഫും യുഡിഎഫും പ്രീണനത്തിനാണ് ശ്രമിച്ചത്. കുടിയിറക്ക് ഭീഷണി നേരിട്ടവർക്കൊപ്പമല്ല ഇരുമുന്നണികളും നിന്നത്. ജമാഅത്തെ ഇസ്‌ലാമി, പിഡിപി, എസ്ഡിപിഐ എന്നിവരിൽ നിന്ന് കേരളത്തെ ആര് രക്ഷിക്കുമെന്ന് രാജ്നാഥ് സിങ് ചോദിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജമായത്തെ ഇസ്‌ലാമിയുടെ പിന്തുണ വാങ്ങി. മഞ്ചേശ്വരത്ത് കോൺഗ്രസ് എസ്ഡിപിഐയുടെ പിന്തുണയോടെ ജയിക്കാൻ ശ്രമിക്കുന്നു. കോൺഗ്രസ് അധികാരത്തിന് വേണ്ടി രാജ്യം പോലും വിൽക്കുമെന്ന് രാജ്നാഥ് സിങ് വിമർ‌ശിച്ചു.


24 News 1 month ago
Home Flash News