... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#‘നേമം മണ്ഡലത്തിൽ 23 സ്‌കൂളുണ്ട്, സ്‌കൂൾ സമയത്ത് അഘോരി സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളാര് പേടിച്ച് പോകും’; വി.ശിവൻകുട്ടി

‘നേമം മണ്ഡലത്തിൽ 23 സ്‌കൂളുണ്ട്, സ്‌കൂൾ സമയത്ത് അഘോരി സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളാര് പേടിച്ച് പോകും’; വി.ശിവൻകുട്ടി

രാജീവ് ചന്ദ്രശേഖർ വോട്ടർമാരെ കബിളിപ്പിക്കുന്നുവെന്ന് വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചുവച്ചു, ഇപ്പോഴും നികുതി അടച്ച വസ്തുവാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി വിഷയത്തിൽ ഇടപെടണം.

ഈ വിഷയത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസർ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് പരാതി നൽകും. കോടതിയെ സമീപിക്കാനും തീരുമാനിച്ചു. കോടി കണക്കിന് രൂപയുടെ സ്വത്താണ് മറച്ചുവെച്ചത്. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് രാജീവ് ചന്ദ്രശേഖർ നേരിടുന്നുവെന്നും വി ശിവൻകുട്ടി ആരോപിച്ചു. അഘോരിമാരുടെ വരവ്, തിരഞ്ഞെടുപ്പ് കേസ് ആവാൻ സാധ്യതയുണ്ട്.
 അഘോരിമാർ വരുന്നത് കുഴപ്പമില്ല. വിശ്വാസങ്ങളുമായി അവർക്ക് മുന്നോട്ടു പോകാം. എന്നാൽ മതം രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല. വീടുകളിൽ അവർ വോട്ടുപിടിക്കാൻ വരുമോ എന്ന് ജനങ്ങൾ ഭയപ്പെടുന്നു. നേമം മണ്ഡലത്തിൽ 23 സ്‌കൂളുണ്ട്, സ്‌കൂൾ സമയത്ത് അഘോരി സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളാര് പേടിച്ച് പോകും. കുട്ടികൾക്ക് പോലും പേടി.
 മതം തിരഞ്ഞെടുപ്പിൽ ഇടപെട്ടതിന് ഉദാഹരണമാണ് അഘോരിമാരുടെ വരവ്. വർഗീയ സംഘർഷത്തിനു വേണ്ടിയാണ് അഘോരി മാരെ കേരളത്തിലേക്ക് എത്തിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങൾ പോലും പ്രചാരണത്തിന് എത്തുന്നു. നിയമപരമായുള്ള വാഹനമാണോ എന്ന് ആർടിഒ പരിശോധിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

Source : 24 News

2 hours ago

Home Flash News