... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#4 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്തി; ഒരു ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടി, തിരഞ്ഞെടുപ്പ് സമ്മാനം

4 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്തി; ഒരു ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടി, തിരഞ്ഞെടുപ്പ് സമ്മാനം

കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരഞ്ഞെടുപ്പ് കാലത്ത് സന്തോഷ വാര്‍ത്ത. നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്താന്‍ റെയില്‍വെ ബോര്‍ഡ് തീരുമാനിച്ചു. മംഗളൂരുവില്‍ നിന്ന് കോഴിക്കോട് വരെ സര്‍വീസ് നടത്തിയിരുന്ന ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടാനും തീരുമാനം. ദിനേന ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. എല്ലാം അണ്‍ റിസര്‍വ്ഡ് ട്രെയിനുകളാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം.

തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരു ജങ്ഷന്‍ വരെ സര്‍വീസ് നടത്തുന്ന പ്രതിവാര അന്ത്യോദയ എക്‌സ്പ്രസ് സ്ഥിരപ്പെടുത്തി. ആധുനിക സൗകര്യങ്ങളില്‍, സാധാരണ ടിക്കറ്റ് നിരക്കില്‍ കേരളത്തില്‍ ഉടനീളം യാത്ര ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ ട്രെയിനിന്റെ പ്രത്യേകത. 16313 നമ്പറിലുള്ള ട്രെയിന്‍ മാര്‍ച്ച് 16 മുതല്‍ പതിവാക്കി ഉത്തരവിറങ്ങി.

തിങ്കളാഴ്ച തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് വൈകീട്ട് 5.15നാണ് അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങുക. ചൊവ്വാഴ്ച രാവിലെ 6.50ന് മംഗളൂരുവിലെത്തും. 16314 എന്ന നമ്പറിലുള്ള മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത് ട്രെയിന്‍ ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് പുറപ്പെടും. ബുധനാഴ്ച രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. 16 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുണ്ട് എന്നതാണ് ഈ ട്രെയിനിന്റെ പ്രത്യേകത.

പാലക്കാട്-കണ്ണൂര്‍ എക്‌സ്പ്രസ് ഇനി മുതല്‍ സ്ഥിരമായി സര്‍വീസ് നടത്തും. നിലവില്‍ സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ എന്ന നിലയിലാണ് ഓടിയിരുന്നത്. 16611 നമ്പറിലുള്ള ട്രെയിന്‍ പാലക്കാട് ജങ്ഷനില്‍ നിന്ന് കണ്ണൂരിലേക്കാണ് ദിനേന സര്‍വീസ് നടത്തുന്നത്. പാലക്കാട് നിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെട്ട് കണ്ണൂരില്‍ വൈകീട്ട് 7.25ന് എത്തിച്ചേരും.

Source : Smacy News

1 hour ago

Home Flash News