... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
പറഞ്ഞത് നേടിയെടുത്ത് രാജ്നാഥ് സിങ്ങ് ; ഇന്ത്യയുടെ ഡ്രൈകാവേരി എഞ്ചിന്‍ പൂര്‍ത്തിയായി

പറഞ്ഞത് നേടിയെടുത്ത് രാജ്നാഥ് സിങ്ങ് ; ഇന്ത്യയുടെ ഡ്രൈകാവേരി എഞ്ചിന്‍ പൂര്‍ത്തിയായി, ഘാതക് ഡ്രോണ്‍ ഇനി പാകിസ്ഥാന്റെ ഘാതകനാകും

ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്ന ഘാതക് എന്ന ആളില്ലാ യുദ്ധവിമാനത്തെ കുതിപ്പിക്കാനുള്ള കാവേരി എഞ്ചിന്‍ 2026ല്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ ഉത്തരവ് പാലിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ കാവേരി എഞ്ചിന്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 83 കെഎന്‍ കുതിപ്പ് ശേഷി നല്‍കാന്‍ കഴിയുന്ന കാവേരി എഞ്ചിനാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്

ന്യൂദല്‍ഹി: ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്ന ഘാതക് എന്ന ആളില്ലാ യുദ്ധവിമാനത്തെ കുതിപ്പിക്കാനുള്ള കാവേരി എഞ്ചിന്‍ 2026ല്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ ഉത്തരവ് പാലിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ കാവേരി എഞ്ചിന്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 83 കെഎന്‍ കുതിപ്പ് ശേഷി നല്‍കാന്‍ കഴിയുന്ന കാവേരി എഞ്ചിനാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ബെംഗലൂരുവിലെ ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്‍റാണ് (ജിടിആര്‍ഇ) പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നിര്‍ദേശം കര്‍ശനമായി പാലിച്ചത്. 2026ല്‍ പൂര്‍ത്തിയാക്കണം എന്നായിരുന്നു ആവശ്യമെങ്കിലും ഫെബ്രുവരിയില്‍ തന്നെ ഇതാ കാവേരി എഞ്ചിന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.

ഇനിയും ഇന്ത്യയുടെ വ്യോമമേഖലയ്‌ക്കാവശ്യമായ എഞ്ചിനുകളുടെ കാര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കാന്‍ വൈകിക്കൂടാ എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളത്. ഘാതക് എന്ന ആളില്ലാ ആകാശവാഹനത്തിന് വേണ്ടത് ഡ്രൈ കാവേരി എഞ്ചിനാണ്. അതാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

Source : Janmabhumi

4 hours ago

Home Flash News