ജീവനക്കാരുടെയും സംരംഭകരുടെയും ഡേറ്റ സര്‍ക്കാര്‍ വിറ്റു; സ്പാര്‍ക്കും മെഡിസെപ്പും സംശയനിഴലില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയ പ്രചാരണത്തിനു വേണ്ടി പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെയും സ്വകാര്യ സംരംഭകരുടെയും ഡേറ്റ ചോര്‍ത്തി വിറ്റു. ഇതോടെ സ്പാര്‍ക്കും മെഡിസെപ്പും വ്യവസായ വകുപ്പും സംശയനിഴലിലായി. സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യ സംരംഭകരും കടുത്ത ആശങ്കയിലാണ്.
വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് സിപിഎമ്മിന്റെ പിആര്‍ വര്‍ക്കിന് നേതൃത്വം നല്‍കുന്ന സ്വകാര്യ ഗ്രൂപ്പിനാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെയും ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നവരുടെയും സ്വകാര്യ സംരംഭകരുടെയും സ്വകാര്യ ഫോണ്‍നമ്പരിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് വാട്‌സ്ആപ്പ് ചാനല്‍ വഴി സന്ദേശങ്ങള്‍ അയച്ചതോടെയാണ് ഡേറ്റ ചോര്‍ന്ന വിവരം പുറത്തായത്. സ്പാര്‍ക്കിലെ വിവരങ്ങളുടെ കൃത്യതയില്ലായ്‌മയെക്കുറിച്ച് സിഎജി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നതാണ്. വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായും ചോര്‍ന്നുവെന്നാണ് സംശയം.
സര്‍ക്കാരിന്റെ നേട്ടങ്ങളും വാഗ്ദാനങ്ങളുമാണ് മുഖ്യമന്ത്രിയുടെ സന്ദേശമായി ഓരോ ഫോണിലും എത്തിയത്. മുഖ്യമന്ത്രിയുടെ ചിത്രമുള്ള സന്ദേശത്തില്‍ ഓരോരുത്തരെയും പേരെടുത്താണ് അഭിസംബോധന ചെയ്യുന്നത്. ജീവനക്കാരുടെ അറിവോ, സമ്മതമോ ഇല്ലാതെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിആര്‍ ഏജന്‍സിക്ക് കൈമാറിയത് ദുരൂഹമാണ്.