... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
ഇറാനെ തൊട്ടാല്‍…..ശക്തമായ താക്കീതുമായി റഷ്യ

ഇറാനെ തൊട്ടാല്‍…..ശക്തമായ താക്കീതുമായി റഷ്യ; ഇറാനെതിരായ ഏത് നീക്കവും തീകൊണ്ടുള്ള കളിയാണെന്ന് റഷ്യയുടെ സെര്‍ജി ലാവ് റോവ്.

ടെഹ്റാന്‍: ഇറാനെ തൊട്ടാല്‍ പ്രത്യാഘാതം ശക്തമായിരിക്കുമെന്ന് വ്യക്തമാക്കി റഷ്യ. ഈ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ നേരിട്ടൊരു പ്രസ്താവന യുഎസിനെതിരെ നടത്തിയിട്ടില്ലെങ്കിലും ഇറാനുമായി ഈ സമയത്ത് ഒരു സംയുക്ത നാവികാഭ്യാസം ഹോര്‍മുസ് കടലിടുക്കില്‍ നടത്തിയത് കൃത്യമായ താക്കീത് തന്നെയാണ്. ഇറാനെ തൊട്ടാല്‍ റഷ്യ വെറുതെയിരിക്കില്ലെന്ന സൂചനയാണ് റഷ്യ നല്‍കുന്നതെന്ന് .വിദഗ്ധര്‍ അവകാശപ്പെടുന്നു. മാത്രമല്ല, സംയുക്തനാവികാഭ്യാസത്തിന്റെ മറവില്‍ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ച് കൂടുതല്‍ മിസൈലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ വിന്യസിച്ചിട്ടുള്ളതായും പറയുന്നു. കഴിഞ്ഞ ദിവസം റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവ് യുഎസിന് പരസ്യമായ താക്കീത് നല്‍കിയിരുന്നു. ഇതോടെ ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം ഒരു ലോകമഹായുദ്ധമായി പരിണമിക്കുമോ എന്ന ആശങ്കയിലാണ് ലോകം.

Source : Janmabhumi

1 day ago

Home Flash News