... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
പൃഥ്വിരാജിന്റെ പേരിൽ നടക്കുന്നത് പബ്ലിസിറ്റി സ്റ്റണ്ട്, നസ്ലിനും സാ​ഗറും അന്ന് കിട്ടിയത് ഗംഭീരമായ അവസരങ്ങൾ!

പൃഥ്വിരാജിന്റെ പേരിൽ നടക്കുന്നത് പബ്ലിസിറ്റി സ്റ്റണ്ട്, നസ്ലിനും സാ​ഗറും അന്ന് കിട്ടിയത് ഗംഭീരമായ അവസരങ്ങൾ!

പൃഥ്വിരാജുമായി ബന്ധപ്പെട്ട് അടുത്തിടെയായി അഖിൽ മാരാർ നടത്തുന്ന പ്രസ്താവനകളുമായി ബന്ധപ്പെട്ട് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി യുട്യൂബർ ഉണ്ണി വ്ലോ​ഗ്സ്. പൃഥ്വിരാജിന്റെ പേരിൽ നടക്കുന്നത് പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് ഉണ്ണി. പൃഥ്വിരാജ് സുകുമാരൻ ഈ കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ കേട്ടിട്ടുള്ള അദ്ദേഹത്തെ വലിച്ചിഴച്ചുള്ള ചില അനാവശ്യ വിവാ​ദങ്ങളുണ്ട്. ചില പബ്ലിസിറ്റി സ്റ്റണ്ടുകളുണ്ട്. 

അതിന് കൂടിയുള്ള മറുപടി പറയാൻ പോവുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ആരോപണം പൃഥ്വിരാജ് സുകുമാരൻ മലയാള സിനിമയ്ക്ക് ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും വെറുതെ ഇങ്ങനെ ഡയലോ​ഗ് അടിച്ച് നടക്കുകയാണ് എന്നുമുള്ളതാണ്. പക്ഷെ മലയാള സിനിമയ്ക്ക് ഇന്ന് കാണുന്ന വലിയ വിസിബിലിറ്റി ഉണ്ടാക്കുന്ന കാര്യത്തിൽ അല്ലെങ്കിൽ നമ്മൾ ഇവിടെയൊക്കെയുണ്ട് അങ്ങോട്ടും ഇങ്ങോട്ടും റീമേക്ക് റൈറ്റ്സ് കൊടുക്കുന്നതിൽ കവിഞ്ഞ് മലയാള സിനിമയെ മലയാള സിനിമയായി തന്നെ മാർക്കറ്റ് ചെയ്യാൻ പറ്റുന്ന തരത്തിൽ സ്പേസ് ഉണ്ടാക്കി തരുന്നതിൽ പൃഥ്വിരാജ് സുകുമാരന്റെ പങ്ക് വളരെ വലുതാണ്.

മലയാള സിനിമയുടെ ബിസിനസ് സൈഡ് വളർത്തി വലുതാക്കിയതിൽ അ​ദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്. അദ്ദേഹം അവസരങ്ങൾ കൊടുത്തിട്ടുള്ള അഭിനേതാക്കളുണ്ട് ടെക്നീഷ്യൻസുണ്ട്. അവരൊക്കെ പിന്നീട് മലയാള സിനിമയിൽ വലിയ പേര് നേടുന്നതും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ ഈ ആരോപണം ഉണ്ടാക്കുന്ന ആളുകൾ ബാക്കിയുള്ളവരെ തളർത്താനും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനും ശ്രമിച്ചതിന് അപ്പുറത്തേക്ക് എന്ത് സംഭാവനയാണ് കൊടുത്തിട്ടുള്ളതെന്ന് ശരിക്കും പറഞ്ഞാൽ നമ്മൾ അന്വേഷിക്കേണ്ടതാണ്. 

അതുപോലെ ചില കംപാരിസൺസും വരുന്നുണ്ട്. ഒരു നടൻ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുക എന്നാൽ സിനിമ നിർമ്മിക്കുക എന്നതാണെന്ന തരത്തിലാണത്. അതും അയാൾ നായകനായി അഭിനയിക്കാതെ പുതുമുഖങ്ങളെ നായകനും നായികയുമാക്കി സിനിമ ചെയ്യണം എന്നുള്ളതാണ്. അങ്ങനൊരു നിയമം ഇവിടെ ഇല്ല. മാത്രമല്ല ഒരു സിനിമ ഒരാൾ നിർമ്മിക്കുമ്പോൾ ലാഭം ഇല്ലെങ്കിലും നഷ്ടം വരാതെ നോക്കുക എന്നുള്ളത് ആ പടം മുടക്കുന്നയാളുടെ ഉത്തരവാദിത്വമാണ്. അത് പുതുമുഖങ്ങളെ വെച്ച് ചെയ്യാൻ കോൺഫിഡ‍ൻസുണ്ടെങ്കിൽ അങ്ങനെ ചെയ്യാം.

Source : Smacy News

2 days ago

Home Flash News