സിനിമയ്ക്ക് പുറത്തുള്ള ഒരു ചെറിയ പണി; നീണ്ട രണ്ടരവർഷക്കാലം ആരുമറിയാതെ മോഹൻലാൽ ചെയ്തത്
സിനിമ മോഹൻലാലിനെ വളർത്തി എന്ന് പറയുന്നത് പോലെത്തന്നെ, മോഹൻലാൽ (Mohanlal) സിനിമയിൽ വളർന്നു എന്ന് പറഞ്ഞാലും തെറ്റില്ല. ആദ്യ ചിത്രം ഇറങ്ങുമ്പോൾ മോഹൻലാലിന് പ്രായം വെറും 20 വയസ്. സിനിമയിലല്ലാതെ അദ്ദേഹം ജീവിച്ച വർഷങ്ങൾ നോക്കുമ്പോൾ എത്രയോ കുറവ്. അന്ന് തൊട്ടിന്നുവരെ മോഹൻലാൽ ചിത്രമില്ലാത്ത ഒരു വർഷമുണ്ടായിട്ടില്ല. അത്രയ്ക്കുണ്ട് മലയാള സിനിമയും മോഹൻലാലും തമ്മിലെ ഇഴപിരിയാത്ത ബന്ധം. ഇന്ന് ലോകസിനിമയ്ക്ക് മുന്നിൽ മലയാളം അറിയപ്പെടാനുള്ള കാരണക്കാരിൽ പ്രധാനിയും മോഹൻലാൽ ആണ്
അഭിനയം പോലെത്തന്നെ മോഹൻലാൽ ഇഷ്‌ടപ്പെടുന്നകാര്യമാണ് ഭക്ഷണം. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു വരുന്ന പൊതിച്ചോറ് മുതൽ, നാവിൽ രുചിയൂറുന്ന ഭക്ഷണം ഏതായാലും അദ്ദേഹത്തിന് പ്രിയം. ഭക്ഷണം കഴിക്കാൻ മാത്രമല്ല, കഴിപ്പിക്കാനും മോഹൻലാലിന് കഴിവുണ്ട്. വളരെ മികച്ച ഒരു പാചകക്കാരൻ കൂടിയാണ് നടൻ മോഹൻലാൽ. കുടുംബവും, അടുത്ത ചില സുഹൃത്തുക്കളും, സഹപ്രവർത്തകരും മോഹൻലാലിന്റെ കൈപ്പുണ്യം നുകരാൻ അവസരം ലഭിച്ചവരാണ്. വിശാലമായ അടുക്കള തന്നെ അതിനു വേണം എന്ന നിർബന്ധവും മോഹൻലാലിനില്ല
കോവിഡ് നാളുകളിൽ പലരും വീടുകളിൽ മാത്രമായി ഒതുങ്ങിയിരുന്ന സമയത്ത് മോഹൻലാൽ തന്റെ പാചകകലയിൽ പരീക്ഷണങ്ങളുമായി സജീവമായി. അതിൽ ചിലത് വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിലും എത്തിച്ചേർന്നു. മോഹൻലാൽ അതിഥിയായി വന്നാൽ, അദ്ദേഹത്തിന് നല്ല ഭക്ഷണം നൽകുന്ന ആതിഥേയർ ചിലരുണ്ട്. ആ ഭക്ഷണം ബോധിച്ചു കഴിഞ്ഞാൽ, പിന്നെ അതുപോലൊന്നു ചെയ്തു നോക്കുന്നതിലാകും മോഹൻലാലിന് താല്പര്യം. അങ്ങനെ രണ്ടരവർഷക്കാലം സിനിമയ്ക്ക് പുറത്ത് മോഹൻലാൽ ചെയ്ത ഒരു കാര്യമുണ്ട്